Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു; സംസ്‌കാരം ചൊവ്വാഴ്ച കൊയിലാണ്ടിയിൽ

സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു; സംസ്‌കാരം ചൊവ്വാഴ്ച കൊയിലാണ്ടിയിൽ

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും മര്‍കസ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ (88) അന്തരിച്ചു. തിങ്കളാഴ്ച വൈകുന്നേരം 5:20 ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി മഹല്ലുകളുടെ ഖാളിയായ അദ്ദേഹം സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെയും സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്റെയും സംസ്ഥാന പ്രസിഡന്റായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മര്‍ഹും സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുടെ മരുമകനാണ്. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് കൊയിലാണ്ടിയില്‍ നടക്കും. തങ്ങളുടെ നിര്യാണത്തില്‍ ആദരമര്‍പ്പിച്ച് സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള മദ്റസകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

1938-ല്‍ കൊയിലാണ്ടിയിലെ ബാഫഖി കുടുംബത്തില്‍ സയ്യിദ് അഹ്‌മദ് ബാഫഖി-ശരീഫ നഫീസ ബീവി ദമ്പതികളുടെ മകനായാണ് അലി ബാഫഖി തങ്ങള്‍ ജനിച്ചത്. തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്ലാം അറബിക് കോളേജ്, കോഴിക്കോട്, പരപ്പനങ്ങാടി ജുമാമസ്ജിദുകള്‍ എന്നിവിടങ്ങളിലെ പ്രാഥമിക പഠനത്തിന് ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കി. ജാമിഅ നൂരിയ്യയിലെ വിദ്യാര്‍ത്ഥി സംഘടനയായ നൂറുല്‍ ഉലമയുടെ പ്രഥമ പ്രസിഡന്റും അല്‍ മുനീര്‍ മാസികയുടെ സ്ഥാപകനുമായിരുന്നു. ഹാഫിള് മുഹമ്മദ് മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങി പ്രമുഖരായിരുന്നു പ്രധാന ഗുരുനാഥന്മാര്‍.

അരനൂറ്റാണ്ടിലേറെയായി സമസ്തയുടെയും വിവിധ പോഷക സംഘടനകളുടെയും മുന്നണിപ്പോരാളിയായിരുന്ന തങ്ങള്‍ ആറ് പതിറ്റാണ്ടോളമായി കൊയിലാണ്ടി വലിയകം ജുമാമസ്ജിദില്‍ ഖത്വീബായി സേവനമനുഷ്ഠിക്കുകയായിരുന്നു. പരേതയായ ശരീഫ ഉമ്മുക്കുല്‍സുവാണ് ഭാര്യ. സയ്യിദ് ഇബ്റാഹീം ബാഫഖി, സയ്യിദ് ഹുസൈന്‍ ബാഫഖി, സയ്യിദ് ഉസ്മാന്‍ ബാഫഖി, സയ്യിദ് ഇസ്മാഈല്‍ ബാഫഖി, സയ്യിദ് സൈദ് ഉമര്‍ ബാഫഖി, സയ്യിദ് സൈന്‍ ബാഫഖി, സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി, സയ്യിദത്ത് ശരീഫ റുഖയ്യ, സയ്യിദ് ഹാശിം ബാഫഖി എന്നിവരാണ് മക്കള്‍.

Related articles

See all
Popular News

സയ്യിദ് അലി ബാഫഖി തങ്ങളുടെ വിയോഗം: കൊയിലാണ്ടി നഗരസഭയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

Popular News

സാംസ്‌കാരിക-വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് ജീവിതം സമർപ്പിച്ച വ്യക്തിത്വം; സയ്യിദ് അലി ബാഫഖി...

Popular News

പിഎസ്‌സി പരീക്ഷക്രമക്കേട്; പ്രത്യേക അന്വേഷണ സംഘം വിപുലപ്പെടുത്തി, 2 എസ്പിമാരെയും ഒരു DYSPയ...

Popular News

'പഴയ സിനിമാ നമ്പർ ഇറക്കേണ്ട'; കായികമേളയെ തകർക്കാൻ ശ്രമിച്ച അധ്യാപകനെതിരെ ശക്തമായ നടപടിയെന്...

Save your stories

Sign in