ഡല്‍ഹിയില്‍ നടന്ന ജനകീയ പ്രക്ഷോഭത്തെ പരിഹസിച്ച ബി.ജെ.പി നേതൃത്വത്തിന് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഡല്‍ഹി സാക്ഷ്യം വഹിച്ചിട്ടില്ലാത്തത്ര വലിയ ജനപങ്കാളിത്തമാണ് പ്രതിഷേധത്തില്‍ ദൃശ്യമായതെന്ന് അദ്ദേഹം പറഞ്ഞു. മോദി - അമിത് ഷാ ഭരണത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള യഥാര്‍ത്ഥ ജനരോഷമാണ് തെരുവില്‍ അലയടിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
ബി.ജെ.പി ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് അധികാരത്തിലെത്തിയതെന്ന് കെ.സി. വേണുഗോപാല്‍ ആരോപിച്ചു. രാജ്യത്തെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള ഈ പോരാട്ടത്തിന് കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും പ്രക്ഷോഭങ്ങള്‍ക്ക് നേതൃപരമായ പങ്കു വഹിക്കാന്‍ പാര്‍ട്ടി മുന്നിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ ആഞ്ഞടിച്ച് കെ.സി. വേണുഗോപാൽ