ചിത്രത്തില്‍ 'ഡിഎസ്പി ഇമ്പരാജ്' എന്ന മാസ് പൊലീസ് ഓഫീസറായാണ് സൂര്യ എത്തുന്നത്. ട്രെയ്ലറിലെ ആക്ഷന്‍ രംഗങ്ങളും കോമഡിയും ത്രില്ലിംഗ് മുഹൂര്‍ത്തങ്ങളും പ്രേക്ഷകരില്‍ വലിയ പ്രതീക്ഷയുണര്‍ത്തിയിട്ടുണ്ട്. മലയാളി താരം നസ്ലന്, നസ്രിയ നസീം എന്നിവര്‍ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ആനന്ദ് രാജ്, ലാല്‍, രാജ് പ്രിയന് എന്നിവരും അണിനിരക്കുന്നുണ്ട്.
'രോമാഞ്ചം', 'ആവേശം' എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജിത്തു മാധവന് സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്. ജിത്തു മാധവനും സംഗീതസംവിധായകന് സുഷിന് ശ്യാമും വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ സുഷിന് തന്നെയാണ് സംഗീതമൊരുക്കുന്നത്. ചിത്രത്തിലെ പുറത്തുവന്ന ഗാനങ്ങളും പശ്ചാത്തല സംഗീതവും ഇതിനോടകം തന്നെ തരംഗമായി മാറിയിട്ടുണ്ട്.
ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യന്‍, സംഗീതം: സുഷിന് ശ്യാം, എഡിറ്റര്‍: അജ്മല്‍ സാബു, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അശ്വിനി കാലെ, ആക്ഷന്‍ ഡയറക്ടര്‍: ചേതന്‍ ഡി'സൂസ, ആര്‍ട്ട് ഡയറക്ടര്‍: എ. രാജേഷ്, കോസ്റ്റ്യൂം ഡിസൈനര്‍: മഷാര്‍ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യര്‍, തമിഴ് സംഭാഷണങ്ങള്‍: ഡേവിഡ് സെല്‍വം, കോ-ഡയറക്ടര്‍: അരുണ്‍ അപ്പുക്കുട്ടന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എം.പി. സെന്തില്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍: സുഷ്മ കൃഷ്ണമൂര്‍ത്തി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: കെ. ശ്രീധര്‍ രാജ്, സ്റ്റില്‍സ്: രോഹിത് കെ. സുരേഷ്, കാസ്റ്റിംഗ് ഡയറക്ടര്‍: ഷിഫ്ന ബബിന്‍ പാക്കര്‍, വിഎഫ്എക്സ്: ഹരിഹരസുതന്, കളറിസ്റ്റ്: രംഗ, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: നവീന്‍ നഞ്ജുണ്ടന്‍, പിആര്‍ഒ: ശബരി.