Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മനുഷ്യസ്‌നേഹത്തിന്റെ 'യഥാര്‍ത്ഥ കേരള സ്റ്റോറി': കല്യാണി അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ച് അയല്‍വാസികളായ റസാഖും സുലൈമാനും

മനുഷ്യസ്‌നേഹത്തിന്റെ 'യഥാര്‍ത്ഥ കേരള സ്റ്റോറി': കല്യാണി അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ച് അയല്‍വാസികളായ റസാഖും സുലൈമാനും

വയനാട്: മക്കളോ ബന്ധുക്കളോ ഇല്ലാതെ ഒറ്റപ്പെട്ടുപോയ എണ്‍പത്തിയഞ്ചുകാരിയായ കല്യാണിയമ്മയ്ക്ക് സ്വന്തം മക്കളെപ്പോലെ നിന്ന് അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ച് അയല്‍വാസികളായ ഇസ്ലാം മത വിശ്വാസികളായ സഹോദരങ്ങള്‍. വയനാട് മൂപ്പൈനാട് പഞ്ചായത്തിലെ ചിത്രഗിരിയില്‍ നിന്നുള്ള ഈ ഹൃദയസ്പര്‍ശിയായ വാര്‍ത്ത കേരളത്തിന്റെ മതസൗഹാര്‍ദ്ദ പാരമ്പര്യത്തിന് തിളക്കമാര്‍ന്ന ഏടാവുകയാണ്.

ഏകദേശം അമ്പതു വര്‍ഷത്തോളമായി കല്യാണിയമ്മയുടെ അയല്‍വാസികളാണ് റസാഖും കുടുംബവും. ഭര്‍ത്താവോ മക്കളോ ഇല്ലാതെ തനിയെ കഴിഞ്ഞിരുന്ന കല്യാണിയമ്മയെ സ്വന്തം അമ്മയെപ്പോലെയാണ് ഈ കുടുംബം ചേര്‍ത്തുപിടിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളും രോഗങ്ങളും കല്യാണിയമ്മയെ തളര്‍ത്തിയപ്പോഴും റസാഖും സഹോദരന്‍ സുലൈമാനും കുടുംബവും അവര്‍ക്ക് തണലായി കൂടെയുണ്ടായിരുന്നു. മരുന്നും ഭക്ഷണവും ആവശ്യമായ പരിചരണങ്ങളും കൃത്യമായി നല്‍കിയ ഇവര്‍, അമ്മയ്ക്ക് യാതൊരു ബുദ്ധിമുട്ടും വരാതെ നോക്കിനടത്തി.

ജീവിതത്തിന്റെ അവസാന കാലഘട്ടത്തിലും സ്വന്തം വീട്ടിലെ അംഗത്തെപ്പോലെയാണ് അവര്‍ കല്യാണിയമ്മയെ പരിചരിച്ചത്. വാര്‍ധക്യത്തിന്റെ അവശതകളില്‍ ഒടുവില്‍ കല്യാണിയമ്മ ഈ ലോകത്തോട് വിടപറഞ്ഞപ്പോള്‍, ബന്ധുക്കളാരുമില്ലാത്ത ആ അമ്മയ്ക്ക് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ സ്വന്തം മക്കളെപ്പോലെ റസാഖും സുലൈമാനും മുന്നോട്ട് വരികയായിരുന്നു. ആദൂര്‍ കുറ്റിഞ്ഞിലകം ഹിന്ദു ശ്മശാനത്തില്‍ ഹൈന്ദവ ആചാരപ്രകാരമുള്ള മുഴുവന്‍ ചടങ്ങുകളും പൂര്‍ത്തിയാക്കി ഈ സഹോദരങ്ങള്‍ കല്യാണിയമ്മയുടെ ചിതയ്ക്ക് തീ പകര്‍ന്നു. മറ്റൊരു മതത്തില്‍പ്പെട്ടയാളാണ് അമ്മയെന്ന കാര്യം മരണാനന്തര ചടങ്ങുകള്‍ ചെയ്യുമ്പോഴല്ല, മറിച്ച് മനുഷ്യത്വത്തിന്റെ വലിയൊരു കടമയാണ് തങ്ങള്‍ നിര്‍വഹിച്ചതെന്നാണ് ഈ സഹോദരങ്ങളുടെ പക്ഷം.

'മനുഷ്യത്വത്തിന്റെ പട്ടുപുതച്ച് കല്യാണി അമ്മ യാത്രയായി...' എന്നാണ് ഈ സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പ്രതികരിച്ചത്. രാവിലെ റസാഖിനെ ഫോണില്‍ വിളിച്ച് ആ സ്‌നേഹത്തിന് കേരളത്തിന്റെ പിന്തുണയും നന്ദിയും അറിയിച്ചതായും വയനാട്ടിലെത്തുമ്പോള്‍ നേരില്‍ കാണാമെന്ന് ഉറപ്പു നല്‍കിയതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ജാതിക്കും മതത്തിനും അതീതമായ സ്‌നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും യഥാര്‍ത്ഥ 'കേരള സ്റ്റോറി'യായി മാറുകയാണ് വയനാട്ടിലെ ഈ സഹോദരങ്ങളുടെ മാതൃക.

Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

അട്ടപ്പാടിയിലെ ശിശുമരണങ്ങളും വികസന പ്രശ്നങ്ങളും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്: മന്ത്രി...

Save your stories

Sign in