Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കല്ലാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും; ചിന്നാർ, കല്ലാർ പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

കല്ലാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും; ചിന്നാർ, കല്ലാർ പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

ഇടുക്കി: തുലാവർഷം ശക്തമായതിനെ തുടർന്ന് ഇടുക്കി കല്ലാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നു. ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയെന്ന നിലയിലാണ് ഷട്ടറുകൾ തുറക്കുന്നതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇന്ന് (20-10-2026) രാത്രി 8.00 മണി മുതൽ ഡാമിന്റെ നാല് ഷട്ടറുകൾ 20 സെന്റിമീറ്റർ വീതമാണ് ഉയർത്തുന്നത്.

ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് റെഡ് അലേർട്ട് ലെവലിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നിലവിൽ 821 മീറ്ററാണ് ഡാമിലെ ജലനിരപ്പ് (പരമാവധി ജലനിരപ്പ് 824.48 മീറ്റർ). ഷട്ടറുകൾ ഉയർത്തുന്നതോടെ സെക്കൻഡിൽ 80 ക്യുമെക്സ് വരെ വെള്ളം പുഴയിലേക്ക് ഒഴുക്കിവിടും.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇടുക്കി ജില്ലയിൽ ശക്തമായ മഴയ്ക്കുള്ള മഞ്ഞ അലർട്ട് (Yellow Alert) പുറപ്പെടുവിച്ചിട്ടുണ്ട്. ഡാമിൽ നിന്നുള്ള വെള്ളം ഒഴുക്കിവിടുന്ന പശ്ചാത്തലത്തിൽ ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിൽ താമസിക്കുന്നവർ കടുത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

Related articles

See all
Popular News

ആറുമാസം പ്രായമുള്ള കുഞ്ഞിനെ രണ്ടര ലക്ഷത്തിന് വിൽക്കാൻ ശ്രമം; മാതാപിതാക്കളും ഇടനിലക്കാരനും...

Popular News

തണുത്തുറഞ്ഞ് മൂന്നാർ; താപനില 6 ഡിഗ്രിയിൽ, വിനോദസഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം

Popular News

തൊടുപുഴയിൽ തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപന: സിപിഎം നേതാവ് അറസ്റ്റിൽ

Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Save your stories

Sign in