Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തൊടുപുഴയിൽ തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപന: സിപിഎം നേതാവ് അറസ്റ്റിൽ

തൊടുപുഴയിൽ തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപന: സിപിഎം നേതാവ് അറസ്റ്റിൽ

തൊടുപുഴയിൽ തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ മൂന്ന് പേരെ പൊലീസ് പിടികൂടി. കടയുടമയും സിപിഎം മുതലക്കുടം ലോക്കൽ കമ്മിറ്റി അംഗവുമായ പെരുമ്പള്ളിച്ചിറ സ്വദേശി സിജോ, കടയിലെ ജീവനക്കാരായ ആഷിക്, യാസിൻ എന്നിവരാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. തൊടുപുഴ ഗവ. റസ്റ്റ് ഹൗസിന് സമീപമുള്ള സിജോയുടെ കട കേന്ദ്രീകരിച്ചായിരുന്നു കഞ്ചാവ് വിൽപന നടത്തിവന്നിരുന്നത്. 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി രാത്രി 12 മണിക്ക് ശേഷം കടകൾ പ്രവർത്തിക്കരുതെന്ന നിർദ്ദേശത്തിനെതിരെ സിപിഎം രംഗത്തു വന്നിരുന്നു എന്നത് ശ്രദ്ധേയമാണ്.

തുടർന്ന് നടത്തിയ പരിശോധനയിൽ സിജോയുടെ വീട്ടിൽ നിന്ന് ഒന്നരക്കിലോ കഞ്ചാവും ചില്ലറ വിൽപനയ്ക്കായി പൊതിയാൻ ഉപയോഗിക്കുന്ന 130 കവറുകളും സിഗരറ്റ് രൂപത്തിൽ വലിക്കാനുപയോഗിക്കുന്ന ഐ.സി.ഡി പേപ്പറും തൊടുപുഴ പൊലീസും ഡാൻസാഫും ചേർന്ന് കണ്ടെടുത്തു. കൂടാതെ, കഞ്ചാവ് വിൽപനയിലൂടെ ലഭിച്ച 29,000 രൂപയും പ്രതിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

രാത്രികാലങ്ങളിൽ ഈ കട കേന്ദ്രീകരിച്ച് കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് കഞ്ചാവ് വിറ്റിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പിടിയിലായവരിൽ ഒരാളായ ആഷിക് വിവിധ കേസുകളിൽ പൊലീസിന്റെ നോട്ടപ്പുള്ളിയാണ്. സിജോയ്ക്ക് കഞ്ചാവ് എത്തിച്ചു നൽകിയിരുന്നത് ആഷികാണെന്നും പൊലീസ് വ്യക്തമാക്കി.

Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

വട്ടവട കൊട്ടക്കമ്പൂർ മണ്ണിടിച്ചിൽ: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവും പരുക്കേറ്റവർക്ക് സ...

Popular News

ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ; സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരു...

Popular News

'പിണറായി പറഞ്ഞതെല്ലാം കളവ്, അന്വേഷണം തടയാൻ പാർട്ടിയെ കവചമാക്കുന്നു'; ഇഡി കേസില്‍ പിണറായി വ...

Save your stories

Sign in