Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എപ്‌സ്റ്റീനുമൊത്തുള്ള ചിത്രങ്ങൾ പുറത്ത്; ഹർദീപ് സിംഗ് പുരിക്ക് കുരുക്ക്: പ്രധാനമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം

എപ്‌സ്റ്റീനുമൊത്തുള്ള ചിത്രങ്ങൾ പുറത്ത്; ഹർദീപ് സിംഗ് പുരിക്ക് കുരുക്ക്: പ്രധാനമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം

ന്യൂഡൽഹി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നതിനു പിന്നാലെ കേന്ദ്രമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എൻ.സി.പി (ശരദ് പവാർ വിഭാഗം) തുടങ്ങിയ പാർട്ടികളുടെ നേതാക്കളാണ് ചിത്രങ്ങൾ പങ്കുവെച്ച് വിമർശനം ഉന്നയിച്ചത്. ഇത് വിശദീകരിക്കപ്പെടേണ്ടതാണെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

എപ്‌സ്റ്റീനുമായി ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രതിനിധി സംഘത്തിന്റെ ഭാഗമായി മാത്രമാണ് കൂടിക്കാഴ്ച നടത്തിയതെന്ന പുരിയുടെ മുൻ വിശദീകരണത്തെയും പ്രതിപക്ഷ നേതാക്കൾ ചോദ്യം ചെയ്തു. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു. കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥെ, ഹർദീപ് സിംഗ് പുരി തനിച്ച് കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന വിശദീകരണം ചൂണ്ടിക്കാട്ടി വിമർശനമുന്നയിച്ചു. ഇത്തരക്കാരെയാണോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചുറ്റും നിർത്താൻ താൽപ്പര്യമെന്ന് അവർ ചോദിച്ചു. സ്ത്രീകളെ ബഹുമാനിക്കുന്നതിലും തുല്യരായി കാണുന്നതിലും ആർ.എസ്.എസിനും വലതുപക്ഷത്തിനുമുള്ള നിലപാടിനെക്കുറിച്ചും അവർ വിമർശനമുന്നയിച്ചു.

പ്രതിനിധി സംഘത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടത്തിയതെങ്കിൽ ചിത്രങ്ങളിൽ മറ്റ് പ്രതിനിധികൾ എവിടെയാണെന്നായിരുന്നു തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയുടെ പരിഹാസം. കൂടെയുള്ളവർ മേശയ്ക്കടിയിൽ ഒളിച്ചിരിക്കുകയാണോയെന്നും അവർ ചോദിച്ചു.

പുറത്തുവന്ന ചിത്രങ്ങൾ ഗൗരവമുള്ളതാണെന്നും ഹർദീപ് സിംഗ് പുരി തന്റെ നിലപാടിൽ വ്യക്തത വരുത്തണമെന്നും എൻ.സി.പി വക്താവ് അനീഷ് ഗവാണ്ടെയും ആവശ്യപ്പെട്ടു.

അതേസമയം ജെഫ്രി എപ്‌സ്റ്റീനുമായുള്ള കൂടിക്കാഴ്ചകൾ ഔദ്യോഗിക ആവശ്യങ്ങൾക്കായിരുന്നുവെന്നാണ് ഹർദീപ് സിംഗ് പുരിയുടെ വിശദീകരണം. ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴിലുള്ള ഇൻഡിപെൻഡന്റ് കമ്മീഷൻ ഓൺ മൾട്ടിലാറ്ററലിസത്തിന്റെ പ്രതിനിധി സംഘത്തിന്റെ ഭാഗമായാണ് എപ്‌സ്റ്റീനെ കണ്ടതെന്നായിരുന്നു പുരിയുടെ വിശദീകരണം.

എന്തായാലും പുതിയ ചിത്രങ്ങൾ പുറത്തുവന്നതോടെ മന്ത്രിയുടെ മുൻ വിശദീകരണത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം വീണ്ടും ശക്തമായിരിക്കുകയാണ്. കൂടിക്കാഴ്ചകളുടെ സ്വഭാവത്തിലും പുതിയ ചിത്രങ്ങളിലും വ്യക്തത വേണമെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആവശ്യം.

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപം: ബി.ജെ.പി നേതാവ് കെ. ശ്രീകാന്തിനെതിരെ പരാതി നൽകി ടി.ഒ. മോഹ...

Popular News

29-ാമത് കേരള ഗവർണറായി ഓം പ്രകാശ് മാഥുർ ഒക്ടോബർ 23-ന് സത്യപ്രതിജ്ഞ ചെയ്യും

Popular News

തൊടുപുഴയിൽ തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപന: സിപിഎം നേതാവ് അറസ്റ്റിൽ

Popular News

ഹർദീപ്‌സിംഗ് പുരി-എപ്സ്റ്റീൻ കൂടിക്കാഴ്ച; കേന്ദ്രമന്ത്രി എപ്സ്റ്റീനെ കണ്ടത് ഹീനമായ കുറ്റകൃ...

Save your stories

Sign in