ജെ.എന്‍.യുവില്‍ അധ്യാപകനെതിരെ ലൈംഗികാതിക്രമ പരാതിയുമായി പത്തോളം വിദ്യാര്‍ഥികള്‍; അന്വേഷണം ആരംഭിച്ചു
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ മുതിര്‍ന്ന അധ്യാപകനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി പത്തോളം വിദ്യാര്‍ഥികള്‍ രംഗത്ത്. സംഭവത്തില്‍ സര്‍വകലാശാലയിലെ ഇന്റേണല്‍ കംപ്ലെയന്റ്സ് കമ്മിറ്റിക്ക് വിദ്യാര്‍ഥികള്‍ ഔദ്യോഗികമായി പരാതി നല്‍കി. പരാതികളുടെ അടിസ്ഥാനത്തില്‍ ഐ.സി.സി അന്വേഷണം ആരംഭിച്ചു.
ഒരു മാസം മുന്‍പാണ് വിദ്യാര്‍ഥികള്‍ അധ്യാപകനെതിരെ പരാതി നല്‍കിയത്. കാമ്പസിനുള്ളിലെ തന്റെ ഔദ്യോഗിക വസതിയില്‍ നടക്കുന്ന ഒത്തുചേരലുകളിലേക്ക് വിദ്യാര്‍ഥികളെ ക്ഷണിച്ച് വരുത്തി ലൈംഗികച്ചുവയോടെ പെരുമാറിയെന്നാണ് പ്രധാന ആരോപണം. കൂടാതെ, ക്ലാസ് മുറികളില്‍ അധ്യയനം നടത്തുന്നതിനിടെ സ്ഥിരമായി അശ്ലീല പരാമര്‍ശങ്ങള്‍ നടത്താറുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
ആദ്യ പരാതി ഐ.സി.സിക്ക് മുന്നിലെത്തിയതിന് പിന്നാലെ മുന്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ പരാതിക്കാര്‍ക്ക് പിന്തുണയുമായി എത്തുമായിരുന്നു. ഈ പ്രൊഫസറില്‍ നിന്ന് തങ്ങള്‍ക്കും സമാനമായ രീതിയില്‍ മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സീനിയര്‍ വിദ്യാര്‍ഥികളില്‍ ചിലരും വെളിപ്പെടുത്തിയിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.