Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇറ്റലിയിലും യുകെയിലും വിദ്യാലയങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി; മെലോണിയുടെ കാറിലും ബോംബെന്ന് സന്ദേശം, വന്‍ പരിഭ്രാന്തി

ഇറ്റലിയിലും യുകെയിലും വിദ്യാലയങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി; മെലോണിയുടെ കാറിലും ബോംബെന്ന് സന്ദേശം, വന്‍ പരിഭ്രാന്തി

റോം: ഇറ്റലി, അയര്‍ലന്‍ഡ്, യുകെ എന്നിവിടങ്ങളിലെ നൂറുകണക്കിന് സ്‌കൂളുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി ഇ-മെയില്‍ ലഭിച്ചത് വന്‍ പരിഭ്രാന്തി പരത്തി. ഇറ്റലിയില്‍ മാത്രം മൂന്നൂറിലധികം വിദ്യാലയങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഒഴിപ്പിച്ചു. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ കാറില്‍ സ്‌ഫോടകവസ്തു വെച്ചിട്ടുണ്ടെന്നും ഇ-മെയിലില്‍ അവകാശവാദമുണ്ടായിരുന്നു.

വിവരമറിഞ്ഞ ഉടന്‍ തന്നെ പോലീസ് സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചെങ്കിലും രക്ഷിതാക്കള്‍ പരിഭ്രാന്തരായി സ്‌കൂളുകളിലേക്ക് ഓടിയെത്തിയത് വലിയ ആശയക്കുഴപ്പത്തിന് വഴിവെച്ചു. സ്‌കൂളുകളില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കുട്ടികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയായിരുന്നു. ജനങ്ങളില്‍ ഭയം സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോ പ്രതികരിച്ചു.

ഇറ്റലിക്ക് പുറമെ സ്‌കോട്ട്ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ വിദ്യാലയങ്ങള്‍ക്കും സമാനമായ ഇ-മെയിലുകള്‍ ലഭിച്ചിട്ടുണ്ട്. 'വിലായത്ത് ഓഫ് മിസോഗിനിസ്ഥാന്റെ നേതാവ് മിഖായേല്‍ ആന്‍ഡ്രോപോവ്' എന്ന പേരിലാണ് ചില സന്ദേശങ്ങള്‍ എത്തിയിരിക്കുന്നത്. ഇതിന് പിന്നില്‍ വിദേശ ഏജന്‍സികളാണോ അതോ ശ്രദ്ധനേടാന്‍ ശ്രമിക്കുന്ന വ്യക്തികളാണോ എന്ന് വ്യക്തമല്ല. സംഭവം സംബന്ധിച്ച് അന്താരാഷ്ട്ര അന്വേഷണം പുരോഗമിക്കുകയാണ്.

Related articles

See all
Popular News

ബംഗ്ലാദേശിൽ വീണ്ടും രാഷ്ട്രീയ സംഘർഷം: ബിഎൻപി നേതാക്കളുടെ കൊലപാതകത്തിന് പിന്നാലെ നരൈലിൽ വ്യ...

Popular News

അമേരിക്കൻ അന്വേഷണ ഏജൻസിയെ വിറപ്പിച്ച് ഹാക്കർമാർ; എഫ്.ബി.ഐയുടെ നിർണായക ഡേറ്റാബേസ് ചോർത്തി

Popular News

ഫെഡറൽ റിസർവിനെതിരെ തുറന്നടിച്ച് ട്രംപ്; പലിശ നിരക്കിൽ ഇന്ത്യയെ മാതൃകയാക്കി വിമർശനം

Popular News

ഇറാന്‍ 51 വര്‍ഷമായി ജനങ്ങളെ കബളിപ്പിക്കുന്നു; വ്യാജ കരാറിന് തയ്യാറല്ല: തുറന്നടിച്ച് ട്രംപ്

Save your stories

Sign in