വാഷിങ്ടണ്‍: ഇറാനെതിരെ രൂക്ഷവിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. യുദ്ധം അവസാനിപ്പിക്കാനെന്ന പേരില്‍ ഇറാന്‍ വ്യാജ കരാറുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും 51 വര്‍ഷമായി അവര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാന് ഒരു കരാറില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമുണ്ടെങ്കിലും തനിക്ക് സ്വീകാര്യമായ വ്യവസ്ഥകള്‍ക്ക് അവര്‍ തയ്യാറല്ലെന്ന് ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി തുടരുന്നതുപോലുള്ള വ്യാജ ഒത്തുതീര്‍പ്പുകളല്ല, മറിച്ച് യഥാര്‍ത്ഥ കരാറാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
സമീപകാല എണ്ണവിലയിടിവിനെക്കുറിച്ച് പരാമര്‍ശിക്കവെയാണ് ട്രംപ് ഇറാന്‍ നിലപാടുകളെ വിമര്‍ശിച്ചത്. വരുംകാല എണ്ണവില ഇറാനുമായുള്ള കരാറിനെ ആശ്രയിച്ചിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാഷിങ്ടണിനെ ലക്ഷ്യമിട്ട് ഇറാന്‍ ബോംബ് നിര്‍മ്മിക്കാന്‍ ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളോടും ട്രംപ് പ്രതികരിച്ചു. ഇത്തരം നീക്കങ്ങളെക്കുറിച്ച് വിവരങ്ങളുണ്ടെന്നും അത് സത്യമാണെങ്കില്‍ കണ്ടെത്തി തടയുമെന്നും ഒരു കാരണവശാലും അനുവദിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ മറുപടിയുമായി ഇറാനും രംഗത്തെത്തി. നീതിപൂര്‍വമായ രീതിയില്‍ യുദ്ധം അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് ഇറാന്‍ പാര്‍ലമെന്ററികാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ച്ചി പറഞ്ഞു. എന്നാല്‍, കൈവശമുള്ള 60 ശതമാനം യുറേനിയം ശേഖരം ഇറാനില്‍ തന്നെ സൂക്ഷിക്കണമെന്നും ഇത് രാജ്യത്തിന് പുറത്തേക്ക് മാറ്റണമെന്ന അമേരിക്കയുടെ ആവശ്യം ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വന്തം ആവശ്യങ്ങള്‍ക്കായി യുറേനിയം വിനിയോഗിക്കുമെന്നും സയ്യിദ് അബ്ബാസ് അരഗ്ച്ചി പറഞ്ഞു. യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും മധ്യസ്ഥര്‍ വഴി അമേരിക്കയുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും ഇറാന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി.
ഇറാന് 51 വര്‍ഷമായി ജനങ്ങളെ കബളിപ്പിക്കുന്നു; വ്യാജ കരാറിന് തയ്യാറല്ല: തുറന്നടിച്ച് ട്രംപ്