Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തിരഞ്ഞെടുപ്പ്: പി.ടി. ഉഷയ്ക്കെതിരെ അണിയറനീക്കം ശക്തം; ഡോള ബാനര്‍ജി പാനലിനെതിരെ പരാതി

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തിരഞ്ഞെടുപ്പ്: പി.ടി. ഉഷയ്ക്കെതിരെ അണിയറനീക്കം ശക്തം; ഡോള ബാനര്‍ജി പാനലിനെതിരെ പരാതി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഓ.എ) തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നിലവിലെ അധ്യക്ഷയും മുന്‍ അത്ലറ്റുമായ പി.ടി. ഉഷയ്ക്കെതിരെ നീക്കങ്ങള്‍ ശക്തമാക്കി എതിര്‍ചേരി. മുന്‍ ആര്‍ച്ചര്‍ ഡോള ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഉഷയെ പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ട് പുതിയ പാനല്‍ രൂപീകരിച്ചാണ് പ്രചരണം നടക്കുന്നത്. പ്രമുഖ താരങ്ങളായ അഞ്ജു ബോബി ജോര്‍ജ്ജ്, സൈന നെഹ്വാള്‍ എന്നിവരെ ഉള്‍പ്പെടുത്തി 'ന്യൂ ഭാരത് പാനല്‍' എന്ന പേരില്‍ തയ്യാറാക്കിയ പട്ടിക വാട്സ്ആപ്പ് വഴി പ്രചരിപ്പിക്കുന്നുവെന്ന് പി.ടി. ഉഷ പക്ഷം ആരോപിക്കുന്നു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാട്ടി ഡോള ബാനര്‍ജിക്കെതിരെ പി.ടി. ഉഷ ഇലക്ടറല്‍ ഓഫീസര്‍ക്ക് ഔദ്യോഗിക പരാതി നല്‍കി. അതേസമയം, ഉഷ വിരുദ്ധ ചേരിയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചതായാണ് വിവരം. ഇതിനുപുറമേ, വോട്ടര്‍മാരായ അംഗങ്ങളെ സ്വാധീനിക്കാന്‍ അണിയറയില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും, ഇതിന് പിന്നില്‍ കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ കുമാര്‍ (ചൈന സുനില്‍) ആണെന്നും ആരോപണമുണ്ട്.

ഐ.ഓ.എയിലെ നാല് നിര്‍ണായക സ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആറ് മുന്‍ വനിതാ താരങ്ങളാണ് മാറ്റുരയ്ക്കുന്നത്. ആകെയുള്ള 80 വോട്ടര്‍മാരില്‍ നാളെ തിരിച്ചടി നേരിട്ടാല്‍ പി.ടി. ഉഷയ്ക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള യോഗ്യത നഷ്ടപ്പെടും. വ്യക്തമായ മേല്‍ക്കൈ ഉണ്ടായിരുന്ന ഉഷയ്ക്ക് അവസാന നിമിഷത്തെ ഈ ചേരിതിരിവ് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

Related articles

See all
Popular News

വിമർശനങ്ങൾക്ക് പവർ ലുക്കിൽ മറുപടി; വോഗ് വേദിയിൽ തിളങ്ങി ആൻസി സോജൻ

Popular News

വെല്ലിങ്ടനില്‍ ചരിത്രനേട്ടവുമായി ഗില്ലും പന്തും; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 3,000 റണ്...

Popular News

സെഞ്ച്വറിക്ക് രണ്ട് റണ്‍സ് അകലെ ഗില്‍ വീണു; വെല്ലിംഗ്ടണില്‍ ഇന്ത്യയ്ക്ക് 118 റണ്‍സിന്റെ ലീ...

Popular News

ആശങ്കകൾ ഒഴിവാക്കി കളി ആസ്വദിക്കൂ; ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന് മുൻപ് ഗുകേഷിന് വിശ്വനാഥൻ ആനന...

Save your stories

Sign in