Logo
Fri, Jun 26, 2026 • 11:15 AM
LIVE TV
Watch

No business videos available

No Middle East videos available

ഇന്ത്യ-അയര്‍ലന്‍ഡ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; പുതിയ ക്യാപ്റ്റനായി ശ്രേയസ് അയ്യര്‍, റെക്കോര്‍ഡിടാന്‍ വൈഭവ് സൂര്യവംശി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 26, 2026
1 min read
SHARE:
SAVE: Login to save

ഇന്ത്യ-അയര്‍ലന്‍ഡ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; പുതിയ ക്യാപ്റ്റനായി ശ്രേയസ് അയ്യര്‍, റെക്കോര്‍ഡിടാന്‍ വൈഭവ് സൂര്യവംശി

ബെല്‍ഫാസ്റ്റ്: ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തിയതിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആദ്യമായി അന്താരാഷ്ട്ര മത്സരത്തിന് ഇന്ന് ഇറങ്ങുന്നു. അയര്‍ലന്‍ഡിനെതിരെയുള്ള രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20 പോരാട്ടം ഇന്ന് (വെള്ളിയാഴ്ച) ബെല്‍ഫാസ്റ്റിലെ സ്റ്റോര്‍മോണ്ട് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നടക്കും. ഇന്ത്യന്‍ സമയം വൈകുന്നേരം 6 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.

വലിയൊരു അഴിച്ചുപണിയോടെയാണ് ഇന്ത്യന്‍ ടീം പുതിയ പരമ്പരയ്ക്ക് തയാറെടുത്തിരിക്കുന്നത്. ലോകകപ്പ് വിജയത്തിന് പിന്നാലെ സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കി ശ്രേയസ് അയ്യരെ പുതിയ നായകനായി ബിസിസിഐ പ്രഖ്യാപിച്ചു. തിലക് വര്‍മ്മയാണ് ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റന്‍. അക്‌സര്‍ പട്ടേല്‍, മലയാളി താരം സഞ്ജു സാംസണ്‍ എന്നിവരും ടീമിലുണ്ട്.

ഇന്നത്തെ മത്സരത്തില്‍ ക്രിക്കറ്റ് ലോകം ഏറ്റവും ഉറ്റുനോക്കുന്നത് 15-കാരനായ കൗമാര പ്രതിഭ വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റത്തിലേക്കാണ്. ഇന്ന് പ്ലെയിങ് ഇലവനില്‍ ഇടംപിടിച്ചാല്‍, 1989-ല്‍ 16-ാം വയസ്സില്‍ അരങ്ങേറിയ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന ചരിത്രനേട്ടം വൈഭവിന് സ്വന്തമാകും.

മറുഭാഗത്ത് ലോര്‍ക്കന്‍ ടക്കറുടെ നേതൃത്വത്തിലാണ് അയര്‍ലന്‍ഡ് ഇറങ്ങുന്നത്. ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കുകയാണ് അവരുടെ ലക്ഷ്യം. എന്നാല്‍ ഇതുവരെ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്ന 8 മത്സരങ്ങളിലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു എന്ന റെക്കോര്‍ഡ് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10