Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ചാച്ചാജിയുടെ സ്മരണയില്‍ രാജ്യം; ഇന്ന് ശിശുദിനം

ചാച്ചാജിയുടെ സ്മരണയില്‍ രാജ്യം; ഇന്ന് ശിശുദിനം

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ 137-ാം ജന്മവാര്‍ഷിക ദിനമായ ഇന്ന് (നവംബര്‍ 14, ശനിയാഴ്ച) രാജ്യമെമ്പാടും ശിശുദിനമായി ആഘോഷിക്കുന്നു. കുട്ടികളെ അളവറ്റു സ്‌നേഹിച്ചിരുന്ന 'ചാച്ചാ നെഹ്റു'വിനോടുള്ള ആദരസൂചകമായാണ് എല്ലാ വര്‍ഷവും നവംബര്‍ 14 ശിശുദിനമായി ആചരിക്കുന്നത്. ബാല്യത്തിന്റെ ആഘോഷമായ ഈ ദിനം, ഓരോ കുട്ടിക്കും സ്‌നേഹവും പരിചരണവും മികച്ച വിദ്യാഭ്യാസവും സുരക്ഷിതവും സന്തോഷകരവുമായ ജീവിതവും അവകാശപ്പെട്ടതാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ശിശുദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള വിദ്യാലയങ്ങളില്‍ പ്രത്യേക അസംബ്ലികള്‍, കലാപരിപാടികള്‍, വിവിധ മത്സരങ്ങള്‍, വിനോദ പരിപാടികള്‍ എന്നിവ വിപുലമായി സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികളെ സന്തോഷിപ്പിക്കുന്നതിനും അവരെ പ്രത്യേകമായി പരിഗണിക്കുന്നതിനുമായി അധ്യാപകരും കലാപരിപാടികളുമായി വേദിയിലെത്തുന്നുണ്ട്. മാതാപിതാക്കളും അധ്യാപകരും മുതിര്‍ന്നവരും കുട്ടികള്‍ക്ക് ഹൃദ്യമായ ശിശുദിനാശംസകള്‍ നേരുന്നതോടൊപ്പം മനോഹരമായ സന്ദേശങ്ങളും ചിത്രങ്ങളും കൊണ്ട് സമൂഹമാധ്യമങ്ങളും സജീവമാണ്. ഒരു കുട്ടിയുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്താന്‍ സ്‌നേഹത്തോടെയുള്ള ചെറിയൊരു സന്ദേശം മാത്രം മതിയാകും.

ശിശുദിനം കേവലം സമ്മാനങ്ങളും മധുരപലഹാരങ്ങളും നല്‍കുന്നതില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. മറിച്ച്, കുട്ടികളുടെ വാക്കുകള്‍ക്ക് കാതോര്‍ക്കാനും അവരുടെ സ്വപ്നങ്ങള്‍ മനസ്സിലാക്കാനും അവര്‍ക്ക് വളരാനുള്ള ആത്മവിശ്വാസം നല്‍കാനുമുള്ള ദിനമാണിത്. ബാല്യത്തിന്റെ നിഷ്‌കളങ്കത സംരക്ഷിക്കാനും വരുംതലമുറയ്ക്കായി മികച്ചൊരു ലോകം കെട്ടിപ്പടുക്കാനും മുതിര്‍ന്നവര്‍ പ്രതിജ്ഞാബദ്ധരാകണമെന്ന വലിയ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ദിനം നല്‍കുന്നത്. അതിനാല്‍ ഈ ശിശുദിനത്തില്‍ നിങ്ങളുടെ കുഞ്ഞിനെ ചേര്‍ത്തുപിടിക്കാനും, വിദ്യാര്‍ത്ഥികളെ വിളിക്കാനും, കുഞ്ഞു സുഹൃത്തുക്കള്‍ക്ക് ആശംസകള്‍ അയക്കാനും അല്പസമയം കണ്ടെത്താം. അവരെ സ്‌നേഹിക്കുന്നുണ്ടെന്നും അവര്‍ ഏറെ പ്രിയപ്പെട്ടവരാണെന്നും അവരോട് പറയുക. സ്‌നേഹത്തോടെയുള്ള ഏതാനും നല്ല വാക്കുകള്‍ ഒരു കുട്ടിയുടെ മനസ്സില്‍ ജീവിതകാലം മുഴുവന്‍ തങ്ങിനില്‍ക്കും. ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ കുരുന്നുകള്‍ക്കും ഹൃദയം നിറഞ്ഞ ശിശുദിനാശംസകള്‍!

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

കാണാതായ ഏഴു വയസുകാരിയെ കണ്ടെത്താന്‍ പൊലീസ് സ്റ്റേഷനില്‍ ഗണപതി ഹോമം; തമിഴ്നാട്ടില്‍ വിവാദം

Popular News

'അന്ന് നായികയാകേണ്ടിയിരുന്നത് ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ'; 20 വര്‍ഷം മുന്‍പ് മുടങ...

Save your stories

Sign in