Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വായുവിലെ നിശബ്ദ കൊലയാളി: ഇന്ത്യയിലെ വായു മലിനീകരണം വര്‍ഷം തോറും കവരുന്നത് ലക്ഷക്കണക്കിന് ജീവനുകള്‍; ഡോ. സഞ്ജീവ് ബാഗായിയുടെ മുന്നറിയിപ്പ്

വായുവിലെ നിശബ്ദ കൊലയാളി: ഇന്ത്യയിലെ വായു മലിനീകരണം വര്‍ഷം തോറും കവരുന്നത് ലക്ഷക്കണക്കിന് ജീവനുകള്‍; ഡോ. സഞ്ജീവ് ബാഗായിയുടെ മുന്നറിയിപ്പ്

ഡല്‍ഹി: ഹിരോഷിമ-നാഗസാക്കി അണുബാധകളേക്കാളും കോവിഡ് മഹാമാരിയേക്കാളും ഭീകരമായ പൊതുആരോഗ്യ പ്രതിസന്ധിയാണ് ഇന്ത്യയില്‍ വായു മലിനീകരണം സൃഷ്ടിക്കുന്നതെന്ന് പ്രമുഖ നെഫ്രോളജിസ്റ്റ് ഡോ. സഞ്ജീവ് ബാഗായി. ഓരോ വര്‍ഷവും ഇന്ത്യയില്‍ വായു മലിനീകരണത്തെ തുടര്‍ന്ന് ഏകദേശം 20 ലക്ഷത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമാകുന്നുണ്ടെന്നാണ് വിദഗ്ധരുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്‌ഫോടനങ്ങളോ പകര്‍ച്ചവ്യാധികളോ പോലെയല്ലിത്, ദീര്‍ഘകാലമായുള്ള സമ്പര്‍ക്കത്തിലൂടെ ശരീരത്തെ നിശബ്ദമായി ബാധിച്ച് ഓരോ വര്‍ഷവും മനുഷ്യജീവനെടുക്കുന്ന ഒരു വന്‍ ദുരന്തമാണിതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

ഹിരോഷിമ-നാഗസാക്കി അണുബാധകളില്‍ ഏകദേശം രണ്ടു ലക്ഷത്തോളം ആളുകളാണ് മരണപ്പെട്ടത്. നാല് വര്‍ഷം നീണ്ടുനിന്ന കോവിഡ് മഹാമാരിക്കിടെ ഇന്ത്യയിലാകട്ടെ ആറ് ലക്ഷത്തോളം ജീവനുകളാണ് പൊലിഞ്ഞത്. എന്നാല്‍ ഇതിനേക്കാളൊക്കെ എത്രയോ ഇരട്ടിയാണ് രാജ്യത്ത് വായു മലിനീകരണം മൂലം വര്‍ഷം തോറും ഉണ്ടാകുന്ന മരണനിരക്ക്. ശ്വാസകോശത്തെ മാത്രമല്ല, ഹൃദയം, മസ്തിഷ്‌കം, അസ്ഥിമജ്ജ, മറ്റ് പ്രധാന അവയവങ്ങള്‍ എന്നിവയെയും വായു മലിനീകരണം സാരമായി ബാധിക്കുന്നുണ്ടെന്ന് ഡോ. ബാഗായി മുന്നറിയിപ്പ് നല്‍കുന്നു. പി.എം 2.5 പോലുള്ള സൂക്ഷ്മ കണികകളും വിഷ വാതകങ്ങളും ശ്വാസകോശത്തിലൂടെ രക്തത്തിലേക്ക് പ്രവേശിക്കുകയും ഇത് ശരീരത്തില്‍ അണുബാധയ്ക്കും ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തിനും കാരണമാവുകയും ചെയ്യുന്നു. ഹൃദയാഘാതം, പക്ഷാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, ഡിമെന്‍ഷ്യ, അര്‍ബുദം തുടങ്ങിയ വിവിധങ്ങളായ വിട്ടുമാറാത്ത രോഗങ്ങള്‍ക്കും വായു മലിനീകരണം കാരണമാകുന്നുണ്ട്.

മലിനീകരണത്തിന്റെ ഏറ്റവും വലിയ ദുരിതം അനുഭവിക്കുന്നത് കുട്ടികളും ഗര്‍ഭസ്ഥ ശിശുക്കളുമാണ്. ഗര്‍ഭകാലത്ത് വായു മലിനീകരണമേല്‍ക്കുന്നത് മാതാക്കളുടെ ആരോഗ്യത്തെ ബാധിക്കുന്നതിനൊപ്പം മാസം തികയാതെയുള്ള പ്രസവം, ഭാരക്കുറവ്, ജനന വൈകല്യങ്ങള്‍, ശാരീരിക-മാനസിക വളര്‍ച്ചാ തടസ്സങ്ങള്‍ എന്നിവയ്ക്കും കാരണമാകുന്നു. ഗര്‍ഭധാരണത്തിന് മുന്‍പുള്ള ഘട്ടങ്ങളില്‍ പോലും ഇതിന്റെ ദോഷഫലങ്ങള്‍ കണ്ടേക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

മലിനീകരണ തോത് ഒരു സീസണില്‍ കുറഞ്ഞതുകൊണ്ട് മാത്രം ശരീരത്തിന് പൂര്‍ണ്ണമായ സുഖം പ്രാപിക്കാന്‍ സാധിക്കണമെന്നില്ല. ദീര്‍ഘകാലം മലിനവായു ശ്വസിച്ച ശരീരത്തിന് സാധാരണ നിലയിലാകാന്‍ മാസങ്ങളോ വര്‍ഷങ്ങളോ എടുത്തേക്കാം. അതിനാല്‍ താല്‍ക്കാലിക നടപടികള്‍ക്കപ്പുറം ശാശ്വതമായ പരിഹാരങ്ങളാണ് ആവശ്യം.

വ്യക്തികളുടെ സാമ്പത്തികമോ സാമൂഹികമോ ആയ പശ്ചാത്തല നോക്കാതെ എല്ലാവരെയും ബാധിക്കുന്ന ഒന്നാണ് വായു മലിനീകരണം. പ്രശ്‌നങ്ങളുടെ ഗൗരവം തിരിച്ചറിഞ്ഞ് ഫലപ്രദമായ നടപടികളിലേക്ക് രാജ്യം എത്രയും പെട്ടെന്ന് ചുവടുമാറ്റേണ്ടതുണ്ട്.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

കാണാതായ ഏഴു വയസുകാരിയെ കണ്ടെത്താന്‍ പൊലീസ് സ്റ്റേഷനില്‍ ഗണപതി ഹോമം; തമിഴ്നാട്ടില്‍ വിവാദം

Popular News

'അന്ന് നായികയാകേണ്ടിയിരുന്നത് ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ'; 20 വര്‍ഷം മുന്‍പ് മുടങ...

Save your stories

Sign in