Logo
Fri, Jul 24, 2026 • 02:23 AM
LIVE TV
Watch

No business videos available

No Middle East videos available

ഹരാരെയില്‍ സൂര്യവംശി കൊടുങ്കാറ്റ്; അതിവേഗ അര്‍ധസെഞ്ചുറിയോടെ ലോകറെക്കോര്‍ഡ്; ശ്രേയസിന് കീഴില്‍ ഇന്ത്യക്ക് കന്നി ജയം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 23, 2026
1 min read
SHARE:
SAVE: Login to save

ഹരാരെയില്‍ സൂര്യവംശി കൊടുങ്കാറ്റ്; അതിവേഗ അര്‍ധസെഞ്ചുറിയോടെ ലോകറെക്കോര്‍ഡ്; ശ്രേയസിന് കീഴില്‍ ഇന്ത്യക്ക് കന്നി ജയം

ഹരാരെ: സിംബാബ്വെയ്ക്കെതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. സിംബാബ്വെ ഉയര്‍ത്തിയ 126 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 13.2 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 18 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച യുവതാരം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്.

അര്‍ധസെഞ്ചുറി തികച്ചതിന് തൊട്ടടുത്ത പന്തില്‍ സൂര്യവംശി (19 പന്തില്‍ 50) പുറത്തായി. അഭിഷേക് ശര്‍മ (1), ഇഷാന്‍ കിഷന്‍ (24 പന്തില്‍ 35) എന്നിവരാണ് പുറത്തായ മറ്റു ബാറ്റര്‍മാര്‍. 28 റണ്‍സോടെ ശ്രേയസ് അയ്യരും 6 റണ്‍സോടെ തിലക് വര്‍മ്മയും പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലെത്തിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ലോകറെക്കോര്‍ഡ് ഈ മത്സരത്തിലൂടെ വൈഭവ് സൂര്യവംശി സ്വന്തമാക്കി. 15 വയസ്സും 118 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് ഈ ചരിത്രനേട്ടത്തിലെത്തിയത്. നേപ്പാള്‍ താരം കുശാല്‍ മല്ലയുടെ റെക്കോര്‍ഡാണ് (15 വയസ്സും 340 ദിവസവും) വൈഭവ് തിരുത്തിക്കുറിച്ചത്.

ഇതോടെ, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഹാഫ് സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ബാറ്ററെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 37 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡും തകര്‍ന്നു. 1989-ല്‍ പാകിസ്ഥാനെതിരെ ടെസ്റ്റില്‍ അര്‍ധസെഞ്ചുറി നേടുമ്പോള്‍ 16 വയസ്സും 213 ദിവസവുമായിരുന്നു സച്ചിന്റെ പ്രായം.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സാണ് എടുത്തത്. മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റിനെ പുറത്താക്കി മായങ്ക് ??ദവ് ഇന്ത്യക്ക് സ്വപ്നതുല്യമായ തുടക്കം നല്‍കി. മായങ്ക് അഗര്‍വാളും പ്രിന്‍സ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ശിവം ദുബെ, രവി ബിഷ്ണോയി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10