Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പരാതികളുടെ പുരോഗതി അറിയാൻ ഇനി ഓഫീസുകൾ കയറിയിറങ്ങേണ്ട; പരാതികളുടെ തൽസ്ഥിതി ഇനി വിരൽത്തുമ്പിൽ, പുതിയമുഖം നൽകി 'എച്ച്എം ആക്ട്സുമായി ആഭ്യന്തര വകുപ്പ്

പരാതികളുടെ പുരോഗതി അറിയാൻ ഇനി ഓഫീസുകൾ കയറിയിറങ്ങേണ്ട; പരാതികളുടെ തൽസ്ഥിതി ഇനി വിരൽത്തുമ്പിൽ, പുതിയമുഖം നൽകി 'എച്ച്എം ആക്ട്സുമായി ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഓഫീസ് പ്രവർത്തനങ്ങളും കേരള പോലീസിന്റെ ദൈനംദിന നടപടികളും ഏകോപിപ്പിച്ചുകൊണ്ട് പുതിയ ഡിജിറ്റൽ സംവിധാനം നിലവിൽ വന്നു. പൊതുജനങ്ങളിൽ നിന്ന് ആഭ്യന്തരമന്ത്രിക്ക് ലഭിക്കുന്ന പരാതികൾ വേഗത്തിലും കാര്യക്ഷമമായും കൈകാര്യം ചെയ്യുന്നതിനുള്ള 'എച്ച്എം ആക്ട്സ്' (HM Acts), പ്രധാന കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകളും അടിയന്തര അറിയിപ്പുകളും മന്ത്രിക്ക് തത്സമയം ലഭ്യമാക്കുന്ന 'ഹോംസ്' (HOMeS) എന്നീ പോർട്ടലുകൾക്കാണ് പുതിയ മുഖം നൽകിയിരിക്കുന്നത്.

ആഭ്യന്തരമന്ത്രിക്ക് ലഭിക്കുന്ന ഓരോ പരാതിയും ഇനി മുതൽ എച്ച്എം ആക്ട്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്യും. തുടർന്ന് കേരള പോലീസിന്റെ പ്രധാന സോഫ്റ്റ്‌വെയറായ 'ഐകോപ്സ്' (iCoPS) വഴി ഇവ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറുകയും, നിവേദനത്തിന്റെ സ്വഭാവം അനുസരിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. പരാതിയിൽ അന്തിമ തീർപ്പുണ്ടാകുന്നത് വരെയുള്ള ഓരോ നടപടിക്രമങ്ങളും അപേക്ഷകർക്ക് നേരിട്ട് പരിശോധിക്കാൻ സാധിക്കും. പരാതിയുടെ പുരോഗതി അറിയാൻ കത്തയക്കുകയോ ഫോൺ വിളിക്കുകയോ ചെയ്യുന്നത് ഇതിലൂടെ ഒഴിവാക്കാം. തീർപ്പാക്കിയ വിവരമടക്കമുള്ള അറിയിപ്പുകൾ എസ്.എം.എസ് മുഖേന പരാതിക്കാർക്ക് ലഭിക്കും.

ആഭ്യന്തരമന്ത്രിയുടെ ഓഫീസും വിവിധ പോലീസ് സ്റ്റേഷനുകളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താനും പരാതികളിൽ വേഗത്തിൽ നടപടിയെടുക്കാനും ഈ ഡിജിറ്റൽ സംവിധാനം സഹായിക്കും. പോലീസിന്റെ പ്രവർത്തനങ്ങൾ തത്സമയം നിരീക്ഷിക്കുന്നതിനായി വികസിപ്പിച്ച സംവിധാനമാണ് 'ഹോംസ്' (Home Department Operations, Monitoring and e-Services). കുറ്റകൃത്യങ്ങൾ സംബന്ധിച്ച നിരീക്ഷണ ഡാഷ്ബോർഡാണ് ഇതിന്റെ പ്രധാന സവിശേഷത.

സംസ്ഥാനത്ത് ഓരോ ദിവസവും രജിസ്റ്റർ ചെയ്യുന്ന എഫ്.ഐ.ആറുകളെക്കുറിച്ചുള്ള വിവരങ്ങൾ ആഭ്യന്തരമന്ത്രിക്ക് വിരൽത്തുമ്പിൽ ലഭ്യമാകും. ഇതോടെ വിവിധ സ്റ്റേഷനുകളിൽ നിന്ന് വിവരങ്ങൾ പ്രത്യേകം ശേഖരിക്കേണ്ട സാഹചര്യം ഒഴിവാകുകയും കുറ്റകൃത്യങ്ങളുടെ പൊതുകണക്കുകൾ പോർട്ടലിലൂടെ ലഭ്യമാവുകയും ചെയ്യും. കുട്ടികളെ കാണാതാകുന്നത് പോലെയുള്ള അടിയന്തര ശ്രദ്ധ ആവശ്യമായ കേസുകൾ റിപ്പോർട്ട് ചെയ്താൽ പ്രത്യേക അറിയിപ്പ് ലഭിക്കും. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങളും വ്യക്തിഗത വിവരങ്ങളും പുറത്തുപോകില്ല എന്നതാണ് ഹോംസ് ഡാഷ്ബോർഡിന്റെ പ്രധാന പ്രത്യേകത.

ആഭ്യന്തരമന്ത്രിയുടെ ഓഫീസ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും പരാതികൾ തീർപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കാനും ഈ സംവിധാനം ഏറെ ഗുണം ചെയ്യുന്നുണ്ടെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. നിവേദനങ്ങൾ നൽകുമ്പോൾ മൊബൈൽ നമ്പർ നിർബന്ധമായും ഉൾപ്പെടുത്തണമെന്നും, മൊബൈലിൽ ലഭിക്കുന്ന ലിങ്കിലൂടെ പരാതിയുടെ തൽസ്ഥിതി പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഗൗരവസ്വഭാവമുള്ള പരാതികളിൽ അടിയന്തര നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി എല്ലാ സ്റ്റേഷനുകളിലും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.


Related articles

See all
Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

അട്ടപ്പാടിയിലെ ശിശുമരണങ്ങളും വികസന പ്രശ്നങ്ങളും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്: മന്ത്രി...

Popular News

സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

കുട്ടികളുടെ സമ്പാദ്യം ഇനി സ്മാർട്ട്! സ്റ്റുഡന്റ്സ് സേവിങ്സ് സ്കീം പൂർണമായും ഡിജിറ്റലിലേക്ക...

Save your stories

Sign in