Logo
Sat, Jun 13, 2026 • 03:32 AM
LIVE TV
Watch

No business videos available

No Middle East videos available

മാസപ്പടി കേസ്: വീണ വിജയനും സിഎംആർഎല്ലിനും തിരിച്ചടി; ഇ.ഡി അന്വേഷണത്തിന് ഹൈക്കോടതി പച്ചക്കൊടി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 05, 2026
1 min read Updated: June 12, 2026
SHARE:
SAVE: Login to save

മാസപ്പടി കേസ്: വീണ വിജയനും സിഎംആർഎല്ലിനും തിരിച്ചടി; ഇ.ഡി അന്വേഷണത്തിന് ഹൈക്കോടതി പച്ചക്കൊടി

കൊച്ചി: രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായ മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിനും കനത്ത തിരിച്ചടി. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇതോടെ കേസില്‍ ഇ.ഡിക്ക് ശക്തമായ അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

കേന്ദ്ര ഏജന്‍സിയുടെ അന്വേഷണ നടപടികള്‍ക്ക് പൂര്‍ണ്ണമായ അനുമതി നല്‍കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിര്‍ണ്ണായക ഉത്തരവ്. ഹര്‍ജി തള്ളിയതോടെ വരും ദിവസങ്ങളില്‍ വീണ വിജയന്‍ ഉള്‍പ്പെടെയുള്ളവരിലേക്ക് അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കാനാണ് ഇ.ഡിയുടെ നീക്കം. കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വ്യക്തത വരുത്താന്‍ ഈ കോടതിവിധി ഇ.ഡിക്ക് കൂടുതല്‍ കരുത്താകും.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10