Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ജുവനൈല്‍ കേസ്: പ്രായപരിധി 16 വയസാക്കുന്നത് പരിഗണിക്കണം, നിയമനിർമ്മാണ സഭകൾ ആലോചിക്കണമെന്ന് ഹൈക്കോടതി

ജുവനൈല്‍ കേസ്: പ്രായപരിധി 16 വയസാക്കുന്നത് പരിഗണിക്കണം, നിയമനിർമ്മാണ സഭകൾ ആലോചിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ജുവനൈല്‍ പ്രായപരിധി 16 വയസ്സായി കുറയ്ക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി. ഇതുസംബന്ധിച്ച ആവശ്യമായ ആലോചനകള്‍ സംസ്ഥാന-കേന്ദ്ര നിയമനിര്‍മ്മാണ സഭകള്‍ നടത്തണമെന്നാണ് കോടതി നിരീക്ഷിച്ചിരിക്കുന്നത്. പൊതുസമൂഹത്തില്‍ നിന്ന് പലതവണയായി ഉയര്‍ന്നുവന്ന ഈ ആവശ്യത്തോട് അനുകൂലമായ സമീപനമാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

ജുവനൈല്‍ ആക്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. ജസ്റ്റിസ് എ. ബദറുദീന്റെ ബെഞ്ചാണ് നിര്‍ദേശം മുന്നോട്ടുവെച്ചത്. 23 വയസ്സിന് താഴെയുള്ളവര്‍ മദ്യം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഒരു അബ്കാരി കേസ് പരിഗണിക്കവെയാണ് കോടതിയുടെ ഈ ഇടപെടല്‍. പ്രായപൂര്‍ത്തിയാകാത്തവര്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടങ്ങളുണ്ടാക്കുന്നതും കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുന്നതുമെല്ലാം വലിയ ചര്‍ച്ചയായ സാഹചര്യത്തിലാണ് കോടതിയുടെ ഈ നിര്‍ണ്ണായക നിരീക്ഷണം.

ചേരാനല്ലൂര്‍ വാഹനാപകട കേസുമായി ബന്ധപ്പെട്ടടക്കം ഈ ആവശ്യം പൊതുസമൂഹത്തില്‍ ശക്തമായി ഉയര്‍ന്നിരുന്നു. ജയബാലകൃഷ്ണന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടം ഉണ്ടാക്കിയ 17-കാരനെ നിലവിലെ നിയമപ്രകാരം ജയിലിലടയ്ക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍, കുടുംബവും പൊതുസമൂഹവും വൈകാരികമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍, ജുവനൈല്‍ ആക്ട് പ്രകാരമുള്ള പ്രായപരിധി 16 വയസ്സിലേക്ക് ചുരുക്കുന്നത് സംസ്ഥാന-കേന്ദ്ര നിയമനിര്‍മ്മാണ സഭകള്‍ ആലോചിക്കണമെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.


Related articles

See all
Popular News

'പഠിച്ചിറങ്ങുമ്പോൾ തന്നെ ജോലി'; ഉന്നത വിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റങ്ങൾക്ക് ഒരുങ്ങി മുഖ്യമന...

Popular News

'14 വർഷത്തെ കാത്തിരിപ്പിനൊടുവില്‍' ഷുക്കൂർ വധക്കേസ്‌ വിധി ഇന്ന്; പി. ജയരാജൻ ഉൾപ്പടെ 33 സി...

Popular News

'ജീവനാണ് പ്രധാനം', റോഡ് നിയമങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍; MVDയുടെ ജീവ-സ...

Popular News

സ്വാശ്രയ കോഴ്സ് അനുമതി: സർക്കാരിന്റെ തീരുമാനം സ്വാഗതാർഹം, ഇടത് സംഘടനകൾ വിഷയം വക്രീകരിക്കുക...

Save your stories

Sign in