Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സ്വാശ്രയ കോഴ്സ് അനുമതി: സർക്കാരിന്റെ തീരുമാനം സ്വാഗതാർഹം, ഇടത് സംഘടനകൾ വിഷയം വക്രീകരിക്കുകയാണെന്ന് അലോഷ്യസ് സേവ്യർ

സ്വാശ്രയ കോഴ്സ് അനുമതി: സർക്കാരിന്റെ തീരുമാനം സ്വാഗതാർഹം, ഇടത് സംഘടനകൾ വിഷയം വക്രീകരിക്കുകയാണെന്ന് അലോഷ്യസ് സേവ്യർ

കൊച്ചി: സ്വാശ്രയ മേഖലയില്‍ പുതിയ കോഴ്സുകൾ അനുവദിക്കുന്നതിന് സർക്കാർ അനുമതി ആവശ്യമില്ലെന്ന പുതിയ തീരുമാനത്തെ ഇടതുപക്ഷ സംഘടനകൾ വക്രീകരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് അലോഷ്യസ് സേവ്യർ. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാലതാമസം ഒഴിവാക്കാനും സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അക്കാദമിക് സ്വാതന്ത്ര്യം നല്‍കാനുമാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പല സ്വാശ്രയ കോളേജുകളിലും നിലവില്‍ 50 ശതമാനത്തില്‍ താഴെ മാത്രമാണ് വിദ്യാര്‍ത്ഥി പ്രവേശനം നടക്കുന്നത്. ഈ അവസ്ഥയ്ക്ക് സമഗ്രമായ മാറ്റം വരുത്താനാണ് യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ കോഴ്‌സുകള്‍ ആരംഭിക്കാന്‍ എല്ലാ വര്‍ഷവും സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് പുതിയ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യം.

വിദ്യാഭ്യാസ മേഖലയിലെ അനാവശ്യ തടസ്സങ്ങള്‍ നീക്കുന്ന ഈ പരിഷ്‌കാരത്തിനെതിരെ എസ്.എഫ്.ഐ നടത്തുന്ന വ്യാജ പ്രചാരണങ്ങളും അടിച്ചാക്ഷേപങ്ങളും അവസാനിപ്പിക്കണമെന്നും അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു.


Related articles

See all
Popular News

'പഠിച്ചിറങ്ങുമ്പോൾ തന്നെ ജോലി'; ഉന്നത വിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റങ്ങൾക്ക് ഒരുങ്ങി മുഖ്യമന...

Popular News

'14 വർഷത്തെ കാത്തിരിപ്പിനൊടുവില്‍' ഷുക്കൂർ വധക്കേസ്‌ വിധി ഇന്ന്; പി. ജയരാജൻ ഉൾപ്പടെ 33 സി...

Popular News

'ജീവനാണ് പ്രധാനം', റോഡ് നിയമങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍; MVDയുടെ ജീവ-സ...

Popular News

ജുവനൈല്‍ കേസ്: പ്രായപരിധി 16 വയസാക്കുന്നത് പരിഗണിക്കണം, നിയമനിർമ്മാണ സഭകൾ ആലോചിക്കണമെന്ന്...

Save your stories

Sign in