കോമണ്‍വെല്‍ത്ത് ഗെയിംസ്: ഹര്‍ജീന്ദര്‍ കൗറിന് വെള്ളി മെഡല്‍; ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഏഴാം മെഡല്
Jaihind TV News Report
Jaihind TV Web Desk
July 29, 2026
1 min read
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതകളുടെ 69 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഹര്‍ജീന്ദര്‍ കൗര്‍ വെള്ളി മെഡല്‍ സ്വന്തമാക്കി. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും ഗെയിംസ് റെക്കോര്‍ഡുകള്‍ മറികടന്നാണ് 29-കാരിയായ ഹര്‍ജീന്ദറിന്റെ ഈ നേട്ടം.
സ്‌നാച്ചില്‍ 101 കിലോഗ്രാമും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 126 കിലോഗ്രാമും ഉള്‍പ്പെടെ ആകെ 227 കിലോഗ്രാം ഉയര്‍ത്തിയാണ് ഹര്‍ജീന്ദര്‍ വെള്ളി മെഡല്‍ ഉറപ്പിച്ചത്. ആകെ 240 കിലോഗ്രാം ഉയര്‍ത്തിയ കാനഡയുടെ ഷാര്‍ലറ്റ് സിമോണിയുവിനാണ് ഈ ഇനത്തില്‍ സ്വര്‍ണം.
ഹര്‍ജീന്ദര്‍ കൗറിന്റെ ഈ വിജയത്തോടെ ഇത്തവണത്തെ ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ മാത്രം ഇന്ത്യ നേടുന്ന മെഡലുകളുടെ എണ്ണം ഏഴായി ഉയര്‍ന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10