Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പാണ്ഡ്യയ്ക്ക് പകരം അര്‍ഷ്ദീപ് മുംബൈയിലേക്ക്; സ്ഥിരീകരിച്ച് അര്‍ഷ്ദീപിന്റെ പിതാവ്

പാണ്ഡ്യയ്ക്ക് പകരം അര്‍ഷ്ദീപ് മുംബൈയിലേക്ക്; സ്ഥിരീകരിച്ച് അര്‍ഷ്ദീപിന്റെ പിതാവ്

ചണ്ഡീഗഢ്: 2027 ഐ.പി.എല്‍ സീസണിന് മുന്നോടിയായുള്ള വമ്പന്‍ താര കൈമാറ്റ വാര്‍ത്തകള്‍ സ്ഥിരീകരിച്ച് ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിന്റെ പിതാവ് ദര്‍ശന്‍ സിങ്. മുന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ പഞ്ചാബ് കിങ്‌സിന് നല്‍കി, അര്‍ഷ്ദീപ് സിങ്ങിനെ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ പാളയത്തിലെത്തിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് അദ്ദേഹം ശരിവെച്ചത്. ന്യൂസിലന്‍ഡില്‍ വെച്ച് മാധ്യമപ്രവര്‍ത്തകനായ വിമല്‍ കുമാറിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ട്രേഡ് സംബന്ധിച്ച് മുംബൈ ഇന്ത്യന്‍സോ പഞ്ചാബ് കിങ്‌സോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

താര കൈമാറ്റം ഔദ്യോഗികമായി അറിയിച്ച വിവരം അത്ഭുതത്തോടെയാണ് അറിഞ്ഞതെന്ന് ദര്‍ശന്‍ സിങ് പറഞ്ഞു. ജന്മനാടിന്റെ ടീമായ പഞ്ചാബ് കിങ്‌സുമായുള്ള ദീര്‍ഘകാലത്തെ ആത്മബന്ധം അവസാനിക്കുന്നത് വൈകാരികമായ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, രോഹിത് ശര്‍മ്മയും ജസ്പ്രീത് ബുംറയും സൂര്യകുമാര്‍ യാദവും ഉള്‍പ്പെടുന്ന മുംബൈ ഇന്ത്യന്‍സ് നിരയിലേക്ക് അര്‍ഷ്ദീപ് മാറുന്നതില്‍ കുടുംബത്തിന് സന്തോഷമുണ്ടെന്നും, ഓരോ ടീമും തങ്ങളുടെ ബാലന്‍സ് കണ്ടെത്താന്‍ ഇത്തരം മാറ്റങ്ങള്‍ വരുത്തുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related articles

See all
Popular News

വിമർശനങ്ങൾക്ക് പവർ ലുക്കിൽ മറുപടി; വോഗ് വേദിയിൽ തിളങ്ങി ആൻസി സോജൻ

Popular News

വെല്ലിങ്ടനില്‍ ചരിത്രനേട്ടവുമായി ഗില്ലും പന്തും; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 3,000 റണ്...

Popular News

സെഞ്ച്വറിക്ക് രണ്ട് റണ്‍സ് അകലെ ഗില്‍ വീണു; വെല്ലിംഗ്ടണില്‍ ഇന്ത്യയ്ക്ക് 118 റണ്‍സിന്റെ ലീ...

Popular News

ആശങ്കകൾ ഒഴിവാക്കി കളി ആസ്വദിക്കൂ; ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന് മുൻപ് ഗുകേഷിന് വിശ്വനാഥൻ ആനന...

Save your stories

Sign in