കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്റര്‍ ഓട്ടത്തില്‍ ചരിത്രനേട്ടവുമായി ഗുല്‍വീര്‍ സിങ്; ഇന്ത്യക്ക് വെള്ളി
Jaihind TV News Report
Jaihind TV Web Desk
July 29, 2026
1 min read
ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷന്മാരുടെ 10,000 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ ഗുല്‍വീര്‍ സിങ് വെള്ളി മെഡല്‍ നേടി. ഈ ഇനത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന അപൂര്‍വ റെക്കോര്‍ഡും ഇതോടെ ഗുല്‍വീര്‍ സ്വന്തമാക്കി.
27 മിനിറ്റും 49.78 സെക്കന്‍ഡും (27:49.78) കൊണ്ടാണ് ഗുല്‍വീര്‍ മത്സരത്തില്‍ ഫിനിഷ് ലൈന്‍ തൊട്ടത്. 27:48.93 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയ ഓസ്ട്രേലിയയുടെ കൈ റോബിന്‍സണ്‍ ഈ ഇനത്തില്‍ സ്വര്‍ണം സ്വന്തമാക്കി. 27:50.28 സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കിയ ഐല്‍ ഓഫ് മാനിലെ ഡേവിഡ് മുള്ളാര്‍ക്കിക്കാണ് വെങ്കല മെഡല്‍.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10