മൈക്രോസോഫ്റ്റ് 365, ഔട്ട്ലുക്ക്, ടീംസ് തുടങ്ങിയ പ്രധാന സേവനങ്ങള്‍ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് മണിക്കൂറുകളോളം ലഭ്യമായില്ല. ഏകദേശം 11 മണിക്കൂറിലധികം നീണ്ടുനിന്ന തടസ്സത്തെ തുടര്‍ന്ന് മൈക്രോസോഫ്റ്റിന്റെയും മറ്റ് പ്രമുഖ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനികളായ ഓപ്പണ്‍എഐ, ആന്ത്രോപിക് എന്നിവയുടെ സേവനങ്ങളും ബാധിക്കപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ 1:30-ഓടെ ഡൗണ്‍ഡിറ്റെക്ടറില്‍ ഔട്ട്ലുക്ക് തടസ്സപ്പെട്ടതുമായി ബന്ധപ്പെട്ട് 1,38,058 റിപ്പോര്‍ട്ടുകളാണ് ലഭിച്ചത്. തുടര്‍ന്ന് പുലര്‍ച്ചെ 4:30 ആയപ്പോഴേക്കും ഇത് 34,490 ആയി കുറഞ്ഞു. ബാധിക്കപ്പെട്ട സെര്‍വറുകള്‍ പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും ഉപയോക്താക്കള്‍ വീണ്ടും കണക്ട് ചെയ്യുമ്പോള്‍ സേവനങ്ങള്‍ സാധാരണ നിലയിലാകുന്നുണ്ടെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി.
സെര്‍വറുകളില്‍ സുരക്ഷിത കണക്ഷനുകള്‍ സ്ഥാപിക്കുന്ന പ്രക്രിയ അമിതഭാരം മൂലം തകരാറിലായതാണ് തടസ്സത്തിന് കാരണമെന്ന് കമ്പനിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഇത് സെര്‍വറുകള്‍ക്ക് റിക്വസ്റ്റുകള്‍ പ്രോസസ്സ് ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കി. സേവനങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ വെര്‍ച്വല്‍ മെഷീനുകളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു.
എക്‌സ്‌ചേഞ്ച് ഓണ്‍ലൈന്‍ വഴി മെയില്‍ബോക്‌സുകള്‍ ആക്‌സസ് ചെയ്യുന്നതിലും ഇമെയില്‍ ഡെലിവറിയിലും കാലതാമസമുണ്ടായി. മൈക്രോസോഫ്റ്റ് കോപൈലോട്ട് ചാറ്റുകള്‍ ലോഡ് ചെയ്യുന്നതിലും ഇമെയിലുകള്‍, കലണ്ടറുകള്‍ തുടങ്ങിയ വര്‍ക്ക് ഡാറ്റ ആക്‌സസ് ചെയ്യുന്നതിലും തടസ്സമുണ്ടായി. മൈക്രോസോഫ്റ്റ് ടീംസിന്റെ കോര്‍ മെസ്സേജിംഗും ഓണ്‍ലൈന്‍ മീറ്റിംഗുകളും തടസ്സമില്ലാതെ പ്രവര്‍ത്തിച്ചെങ്കിലും, എക്‌സ്‌ചേഞ്ച് ഓണ്‍ലൈനെ ആശ്രയിക്കുന്ന കലണ്ടറുകള്‍, മീറ്റിംഗ് ഷെഡ്യൂളിംഗ് തുടങ്ങിയ ഫീച്ചറുകളെ ബാധിച്ചു. ഇതിനുപുറമേ പ്ലാനര്‍, ടൂ ഡു, ഡിഫെന്‍ഡര്‍, പവര്‍ ബിഐ, ഷെയര്‍പോയിന്റ് ഓണ്‍ലൈന്‍, വിന്‍ഡോസ് 365 തുടങ്ങിയ സേവനങ്ങളും തടസ്സപ്പെട്ടു.
മൈക്രോസോഫ്റ്റ് ഇന്‍ഫ്രാസ്ട്രക്ചറിനെ ആശ്രയിക്കുന്ന മൂന്നാം കക്ഷി സേവനങ്ങളെയും തടസ്സങ്ങള്‍ ബാധിച്ചു. മൈക്രോസോഫ്റ്റ് കണക്ടറുകളിലെ പ്രശ്‌നം കാരണം പുതിയ കണക്ഷനുകള്‍ തടസ്സപ്പെടാനും ടൂളുകള്‍ തകരാറിലാകാനും സാധ്യതയുണ്ടെന്ന് ഓപ്പണ്‍എഐ അറിയിച്ചു. തങ്ങളുടെ മൈക്രോസോഫ്റ്റ് 365 കണക്ടറെ ബാധിക്കുന്ന അപ്സ്ട്രീം പ്രശ്‌നം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ആന്ത്രോപിക്കും വ്യക്തമാക്കി. ആഗോളതലത്തിലുണ്ടായ ഈ തടസ്സത്തെ തുടര്‍ന്ന് ഇലക്ട്രിക് ട്രക്ക് നിര്‍മാതാക്കളായ വര്‍ക്ക്‌ഹോഴ്‌സ് ഗ്രൂപ്പ് തങ്ങളുടെ മൂന്നാം പാദ ഫലപ്രഖ്യാപനം നവംബര്‍ 12-ല്‍ നിന്ന് 16-ലേക്ക് മാറ്റി വെച്ചു.
ആഗോളതലത്തില്‍ മൈക്രോസോഫ്റ്റ് സേവനങ്ങള്‍ സ്തംഭിച്ചു; പ്രതിസന്ധി നീണ്ടത് 11 മണിക്കൂറിലധികം
സെര്‍വറുകളില്‍ സുരക്ഷിത കണക്ഷനുകള്‍ സ്ഥാപിക്കുന്ന പ്രക്രിയ അമിതഭാരം മൂലം തകരാറിലായതാണ് തടസ്സത്തിന് കാരണമെന്ന് കമ്പനിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഇത് സെര്‍വറുക