Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആളുകളുടെ അഭിപ്രായം നോക്കി ടീമിനെ തിരഞ്ഞെടുക്കാനാകില്ല; ആരാധകരുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ഗൗതം ഗംഭീർ

ആളുകളുടെ അഭിപ്രായം നോക്കി ടീമിനെ തിരഞ്ഞെടുക്കാനാകില്ല; ആരാധകരുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ഗൗതം ഗംഭീർ

ആരാധകരുടെ അഭിപ്രായങ്ങൾ നോക്കി ടീമിനെ തിരഞ്ഞെടുക്കാൻ കഴിയില്ലെന്നും, സ്വന്തം ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും ഇന്ത്യൻ ടീം ഹെഡ് കോച്ച് ഗൗതം ഗംഭീർ. ന്യൂസീലൻഡിനെതിരായ അഞ്ചാം ട്വന്റി20 മത്സരത്തിൽ യുവതാരം വൈഭവ് സൂര്യവംശിയെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

"എല്ലാവരേയും സന്തോഷിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകാൻ എനിക്ക് കഴിയില്ല, അതല്ല എന്റെ ജോലിയും. ടീമിൽ ഇത്രയേറെ താരങ്ങൾ ഉള്ളപ്പോൾ എല്ലാവർക്കും അവസരം ഉറപ്പാക്കുക അസാധ്യമാണ്. ആ സത്യം ആദ്യം എല്ലാവരും മനസ്സിലാക്കണം," ഗംഭീർ വ്യക്തമാക്കി.

കിവീസ് പര്യടനത്തിലെ പ്രതികൂല സാഹചര്യങ്ങളെക്കുറിച്ചും ഗംഭീർ പ്രതികരിച്ചു. ഒക്ടോബർ 20-നാണ് ഇന്ത്യൻ സംഘം ന്യൂസീലൻഡിൽ എത്തിയതെന്നും, 21-ന് മാത്രമാണ് പരിശീലനം നടത്താൻ സാധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇവിടുത്തെ കാലാവസ്ഥയും പിച്ചിലെ സാഹചര്യങ്ങളും തികച്ചും വ്യത്യസ്തമാണെന്നും, ഇന്ത്യൻ ടീമിലെ ഭൂരിഭാഗം കളിക്കാരും ഇവിടെ ആദ്യമായാണ് കളിക്കുന്നതെന്നും ഗംഭീർ കൂട്ടിച്ചേർത്തു.

Related articles

See all
Popular News

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുൻപ് ന്യൂസിലൻഡിന് തിരിച്ചടി: രചിൻ രവീന്ദ്രയും ചാപ്മാനു...

Popular News

ഇന്ത്യയിൽ നിന്ന് രണ്ടുപേർക്ക് മാത്രം; ഇൻസ്റ്റഗ്രാമിന്റെ ഗോൾഡ് റിങ് നേട്ടവുമായി മലപ്പുറത്തി...

Popular News

ചരിത്രം തിരുത്തി കിമി ആന്റൊണെല്ലി; ഫോര്‍മുല വണ്ണിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ

Popular News

ഫിലിപ്‌സിന്റെയും സെയ്ഫര്‍ട്ടിന്റെയും വെടിക്കെട്ട് ബാറ്റിംഗ്; അവസാന ടി20യില്‍ ഇന്ത്യക്കെതിര...

Save your stories

Sign in