Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുൻപ് ന്യൂസിലൻഡിന് തിരിച്ചടി: രചിൻ രവീന്ദ്രയും ചാപ്മാനും പുറത്ത്

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുൻപ് ന്യൂസിലൻഡിന് തിരിച്ചടി: രചിൻ രവീന്ദ്രയും ചാപ്മാനും പുറത്ത്

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്‌ക്കൊരുങ്ങുന്ന ന്യൂസിലൻഡ് ടീമിന് വൻ തിരിച്ചടി. പരിക്കിനെ തുടർന്ന് പ്രമുഖ താരങ്ങളായ മാർക്ക് ചാപ്മാൻ, രചിൻ രവീന്ദ്ര എന്നിവർ പരമ്പരയിൽ നിന്ന് പുറത്തായി. ചാപ്മാന് ഹാംസ്ട്രിങ് പരിക്കും രചിൻ രവീന്ദ്രയ്ക്ക് തോളിനേറ്റ പരിക്കുമാണ് വിനയായത്. നിർണായക താരങ്ങളുടെ അഭാവം പരമ്പര തുടങ്ങാനിരിക്കെ ന്യൂസിലൻഡ് ക്യാമ്പിന് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

പരിക്കേറ്റ ഇരുവർക്കും പകരം ഹെന്റി നിക്കോൾസ്, മാറ്റ് ഫിഷർ, ഡീൻ ഫോക്‌സ്‌ക്രോഫ്റ്റ്, ടിം സെയ്ഫർട് എന്നിവരെ ന്യൂസിലൻഡ് ടീമിൽ ഉൾപ്പെടുത്തി. നേരത്തെ നാലും അഞ്ചും ഏകദിനങ്ങൾക്കുള്ള ടീമിൽ മാത്രം ഉൾപ്പെടുത്തിയിരുന്ന ടിം സെയ്ഫർട്, മാറ്റ് ഫിഷർ എന്നിവരെ പരമ്പരയിലുടനീളം നിലനിർത്താൻ മാനേജ്‌മെന്റ് തീരുമാനിച്ചു. ഹെന്റി നിക്കോൾസിനെ ആദ്യ മൂന്ന് മത്സരങ്ങൾക്കുള്ള ടീമിലും, ഫോക്‌സ്‌ക്രോഫ്റ്റിനെ അവസാന രണ്ട് മത്സരങ്ങൾക്കുള്ള ടീമിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ആഭ്യന്തര ക്രിക്കറ്റിൽ കാഴ്ചവെച്ച മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് ഹെന്റി നിക്കോൾസിന്റെ തിരിച്ചുവരവ്. കാന്റർബെറിക്കായി വെല്ലിങ്ടൻ ഫയർബേർഡ്സിനെതിരെ താരം 119 റൺസ് നേടി തിളങ്ങിയിരുന്നു. ഇന്ത്യ എ ടീമിനെതിരായ റെഡ് ബോൾ ക്രിക്കറ്റിൽ ന്യൂസിലൻഡ് എ ടീമിനായി മാറ്റ് ഫിഷറും ശ്രദ്ധേയ പ്രകടനം പുറത്തെടുത്തിരുന്നു.

ഈ മാസം 4 മുതൽ ഈഡൻ പാർക്കിലാണ് ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയ്ക്ക് തുടക്കമാകുന്നത്. ആകെ 5 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

Related articles

See all
Popular News

ഇന്ത്യയിൽ നിന്ന് രണ്ടുപേർക്ക് മാത്രം; ഇൻസ്റ്റഗ്രാമിന്റെ ഗോൾഡ് റിങ് നേട്ടവുമായി മലപ്പുറത്തി...

Popular News

ചരിത്രം തിരുത്തി കിമി ആന്റൊണെല്ലി; ഫോര്‍മുല വണ്ണിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ

Popular News

ഫിലിപ്‌സിന്റെയും സെയ്ഫര്‍ട്ടിന്റെയും വെടിക്കെട്ട് ബാറ്റിംഗ്; അവസാന ടി20യില്‍ ഇന്ത്യക്കെതിര...

Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Save your stories

Sign in