Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് കരുനീക്കങ്ങള്‍ സജീവം; പ്രധാന പദവികളില്‍ ധാരണയിലെത്തി ഗാദി ഐസന്‍കോട്ട്

ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് കരുനീക്കങ്ങള്‍ സജീവം; പ്രധാന പദവികളില്‍ ധാരണയിലെത്തി ഗാദി ഐസന്‍കോട്ട്

ജറുസലേം: ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ഔദ്യോഗിക ചുമതല ലഭിച്ചതിന് പിന്നാലെ പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളുമായി പ്രധാന പദവികള്‍ പങ്കുവെക്കുന്നതില്‍ ധാരണയിലെത്തി മുന്‍ സൈനിക മേധാവി ഗാദി ഐസന്‍കോട്ട്. പ്രതിപക്ഷ നേതാക്കളായ നഫ്താലി ബെനറ്റ്, യെയര്‍ ഗോലാന്‍, അവിഗ്‌ഡോര്‍ ലീബര്‍മാന്‍, യെയര്‍ ലാപിഡ് എന്നിവരുമായി നെസെറ്റിലെ (ഇസ്രയേല്‍ പാര്‍ലമെന്റ്) വിവിധ പദവികള്‍ സംബന്ധിച്ച് കരാറിലെത്തിയതായി ഐസന്‍കോട്ട് അറിയിച്ചു.

മുന്‍ മന്ത്രി മതാന്‍ കഹാനയെ നെസെറ്റ് സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചപ്പോള്‍, ഹൗസ് കമ്മിറ്റി ചെയര്‍മാനായി റോയി ഫോള്‍ക്മാനെയും ധനകാര്യ സമിതി അധ്യക്ഷയായി ലിറാന്‍ അവിസാര്‍ ബെന്‍-ഹോറിനെയും നിശ്ചയിച്ചു. മുന്‍ പ്രതിരോധ മന്ത്രി കൂടിയായ അവിഗ്‌ഡോര്‍ ലീബര്‍മാനെ വിദേശകാര്യ-പ്രതിരോധ സമിതിയുടെ അധ്യക്ഷസ്ഥാനത്തേക്കും നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.

ഒക്ടോബര്‍ 27-ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സഖ്യത്തിനോ ഐസന്‍കോട്ടിന്റെ ചേരിക്കോ കേവലഭൂരിപക്ഷം നേടാനായിരുന്നില്ല. ബേസിക് ലോ സെക്ഷന്‍ 8 പ്രകാരം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഐസന്‍കോട്ടിന് 28 ദിവസത്തെ സമയമുണ്ട്; ആവശ്യമെങ്കില്‍ പ്രസിഡന്റിന് ഇത് 14 ദിവസം കൂടി നീട്ടിനല്‍കാം. രണ്ട് അറബ് പാര്‍ട്ടികള്‍ ഉള്‍പ്പെടെ 67 അംഗങ്ങളുടെ പിന്തുണ തനിക്കുണ്ടെന്ന് ഐസന്‍കോട്ട് പ്രസിഡന്റിനെ അറിയിച്ചു. അതേസമയം 46 അംഗങ്ങളുടെ പിന്തുണ മാത്രമാണ് നെതന്യാഹുവിന് ലഭിച്ചത്.

എങ്കിലും 120 അംഗ നെസെറ്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 61 സീറ്റുകള്‍ ആവശ്യമാണ്. ഐസന്‍കോട്ടിന്റെ 'യാഷര്‍' പാര്‍ട്ടി (21 സീറ്റുകള്‍) ഉള്‍പ്പെടെയുള്ള നാല് പാര്‍ട്ടി സഖ്യത്തിന് നിലവില്‍ 48 സീറ്റുകളാണുള്ളത്. 27 സീറ്റുകള്‍ നേടിയ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി അടങ്ങുന്ന മുന്നണിക്ക് 53 സീറ്റുകളുമുണ്ട്. ഇരുപക്ഷത്തിനും കേവലഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ഇതര പാര്‍ട്ടികളുടെ നിലപാട് ഇസ്രയേല്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമാകും.

Related articles

See all
Popular News

ബംഗ്ലാദേശിൽ വീണ്ടും രാഷ്ട്രീയ സംഘർഷം: ബിഎൻപി നേതാക്കളുടെ കൊലപാതകത്തിന് പിന്നാലെ നരൈലിൽ വ്യ...

Popular News

അമേരിക്കൻ അന്വേഷണ ഏജൻസിയെ വിറപ്പിച്ച് ഹാക്കർമാർ; എഫ്.ബി.ഐയുടെ നിർണായക ഡേറ്റാബേസ് ചോർത്തി

Popular News

ഫെഡറൽ റിസർവിനെതിരെ തുറന്നടിച്ച് ട്രംപ്; പലിശ നിരക്കിൽ ഇന്ത്യയെ മാതൃകയാക്കി വിമർശനം

Popular News

ഇറാന്‍ 51 വര്‍ഷമായി ജനങ്ങളെ കബളിപ്പിക്കുന്നു; വ്യാജ കരാറിന് തയ്യാറല്ല: തുറന്നടിച്ച് ട്രംപ്

Save your stories

Sign in