മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രതിപക്ഷ നേതാവ് ആയിരിക്കെ നടത്തിയ പരാമര്‍ശങ്ങള്‍ ഏതു സാഹചര്യത്തില്‍ ആയിരുന്നു എന്ന് ബോധ്യപ്പെട്ടുവെന്നും, അത് മനസ്സിലാക്കാന്‍ വൈകി പോയെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മന്നം ജയന്തി സമ്മേളനത്തിന് മുഖ്യമന്ത്രിയെ ക്ഷണിക്കുകയും അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്ത സാഹചര്യതയില്‍ ആയിരുന്നു സുകുമാരന്‍ നായരുടെ പ്രതികരണം.
മുഖ്യമന്ത്രി വി.ഡി. സതീശനുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ഇപ്പോള്‍ ഇല്ലെന്നും, പരസ്പരം നടത്തിയ പരാമര്‍ശങ്ങളെല്ലാം മറന്നുവെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. വി.ഡി. സതീശന്‍ നേരത്തെ നടത്തിയ പരാമര്‍ശങ്ങള്‍ ഏത് സാഹചര്യത്തിലായിരുന്നുവെന്ന് വിശദീകരിച്ചെന്നും അത് തങ്ങള്‍ക്ക് ബോധ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങളെല്ലാം പറഞ്ഞുതീര്‍ന്നു. ഇനി മുഖ്യമന്ത്രിയുമായി സൗഹൃദത്തോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. മന്നം ജയന്തി സമ്മേളനത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ചുവെന്നും ഫോണില്‍ നേരിട്ട് വിളിച്ചാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചതെന്നും, ക്ഷണം മുഖ്യമന്ത്രി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. പെരുന്നയില്‍ നടക്കുന്ന മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
ബിജെപി നേതാക്കള്‍ തനിക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ അവര്‍ക്ക് തോന്നുന്നുവെങ്കില്‍ തിരുത്തട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, സംവരണം സാമ്പത്തിക അടിസ്ഥാനത്തില്‍ വേണമെന്നതാണ് എന്‍എസ്എസിന്റെ ആവശ്യമെന്നും, ഇക്കാര്യം മുഖ്യമന്ത്രിയോട് രേഖാമൂലം അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായ വി.ഡി. സതീശനുമായി ഈ വിഷയം സംസാരിച്ചിട്ടുമില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
പരാമര്‍ശങ്ങള്‍ ഏതു സാഹചര്യത്തിലെന്ന് ബോധ്യപ്പെട്ടു; മുഖ്യമന്ത്രിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ല: ജി സുകുമാരന്‍ നായർ