Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തെരഞ്ഞെടുപ്പ് വീഴ്ച : ജി.സുധാകരനെതിരായ അന്വേഷണത്തില്‍ സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം ഇന്ന്

തെരഞ്ഞെടുപ്പ് വീഴ്ച : ജി.സുധാകരനെതിരായ അന്വേഷണത്തില്‍ സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം ഇന്ന്
തിരുവനന്തപുരം :  ജി.സുധാകരനെതിരായ അന്വേഷണത്തില്‍ സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം ഇന്ന്. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ വീഴ്ച്കളിലാണ് നടപടി. കല്‍പ്പറ്റ, പാല സീറ്റുകളിലെ പരാജയവും സമിതി അന്വേഷിക്കും. ജി.സുധാകരന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ചവരുത്തിയെന്ന് സി.പി.എം. കണ്ടെത്തിയിരുന്നു. സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ സുധാകരന്‍റെ പേരെടുത്തുപറഞ്ഞ് വിമർശനവും ഉണ്ടായി. ജി. സുധാകരൻ ‘നിഷേധരീതി’ സ്വീകരിച്ചെന്നാണ് റിപ്പോർട്ടിൽ  പറയുന്നത്. റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ സജി ചെറിയാനും സി.ബി. ചന്ദ്രബാബുവും സുധാകരനെ പരോക്ഷമായി വിമർശിച്ചു. ആലപ്പുഴയിലെ പാർട്ടിക്ക് പാരമ്പര്യം ഏറെയുണ്ടെന്നും അതുകൊണ്ടുതന്നെ നേതാക്കൾക്ക് അധികാരക്കൊതി പാടില്ലെന്നുമായിരുന്നു സജി ചെറിയാന്റെ വിമർശനം. തിളക്കമാർന്ന ജയത്തിനിടയിലും ചില ദൗർബല്യങ്ങളുണ്ടായിട്ടുണ്ടെന്ന് ചന്ദ്രബാബുവും പറഞ്ഞു. അതേസമയം സംസ്ഥാന സമിതി അംഗമായ ജി. സുധാകരൻ യോഗത്തിൽ നിന്നും വിട്ടുനിന്നു. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ്-ജില്ലാ കമ്മിറ്റി യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തില്ല.

Related articles

See all
Popular News

എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ; കോൺഗ്രസിന്റെ സുവർണ്ണകാലമെന്നും കേരളത്ത...

Popular News

സ്വകാര്യ സർവ്വകലാശാലാ ബില്ലടക്കം 9 സുപ്രധാന ബില്ലുകൾ; പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്...

Popular News

ആരോഗ്യ സർവകലാശാല തൂക്കി; മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയം; KUHS ജനറൽ കൗൺസിൽ പിടിച്ചെടുത...

Popular News

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

Save your stories

Sign in