Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഫ്രാൻസിൽ രണ്ടാംഘട്ട പ്രക്ഷോഭം ശക്തമാകുന്നു; പാരീസിൽ കർഫ്യൂ പ്രഖ്യാപിച്ചു, 70,000 സൈനികരെ വിന്യസിച്ചു

ഫ്രാൻസിൽ രണ്ടാംഘട്ട പ്രക്ഷോഭം ശക്തമാകുന്നു; പാരീസിൽ കർഫ്യൂ പ്രഖ്യാപിച്ചു, 70,000 സൈനികരെ വിന്യസിച്ചു

ഫ്രാൻസിൽ രണ്ടാംഘട്ട പ്രക്ഷോഭം ആരംഭിച്ചതോടെ പാരീസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 70,000 സൈനികരെയാണ് നഗരങ്ങളിൽ വിന്യസിച്ചിരിക്കുന്നത്. പ്രതിഷേധങ്ങൾ തടയുന്നതിനായി വിനോദസഞ്ചാര കേന്ദ്രങ്ങളും പ്രധാന നഗരങ്ങളിലെ മെട്രോ സ്റ്റേഷനുകളും അടച്ചിട്ടിരിക്കുകയാണ്. കൂടാതെ പ്രധാന സമരകേന്ദ്രങ്ങൾ ഒഴിപ്പിച്ചുതുടങ്ങുകയും പ്രതിഷേധ പ്രകടനങ്ങൾക്ക് കർശന വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പ്രതിഷേധക്കാരുടെ ഗ്യാസ് മാസ്കുകളും ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കവർച്ചാ സാധ്യത തടയാൻ കടകളുടെ മുൻഭാഗങ്ങൾ മറച്ചു. അക്രമമുണ്ടായാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ഫ്രാൻസിലെ നൂറോളം കേന്ദ്രങ്ങളിലാണ് ട്രേഡ് യൂണിയനുകളും യെല്ലോ വെസ്റ്റ് സംഘടനയും പ്രതിഷേധവുമായി രംഗത്തുള്ളത്. ഇതിനിടെ, പാരീസിൽ നടന്ന തീവ്രവാദി ആക്രമണത്തിന് പിന്നിൽ വംശീയ വിദ്വേഷമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിന്റെ കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കെ, വിദ്യാർത്ഥികളും ട്രേഡ് യൂണിയനുകളും ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.



Related articles

See all
Popular News

'ഡിവോഴ്സ് ആയാൽ വളർത്തുമൃഗങ്ങളെ ആര് നോക്കും?'; ചൈനയിൽ വൻ വിഭജന ചർച്ചയ്ക്ക് തിരികൊളുത്തി പുത...

Popular News

മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് ഷാമോണ്ട വൈറസ്; ഫ്രാൻസിൽ ആദ്യ മരണം സ്ഥിരീകരിച്ച് ലോകാരോഗ്യ...

Popular News

ഫ്രാൻസിലെ വിദ്യാർത്ഥി പ്രതിഷേധം അക്രമാസക്തമായതിൽ രൂക്ഷവിമർശനവുമായി പ്രസിഡന്റ് ഇമ്മാനുവേൽ മ...

Popular News

കത്തിയെരിഞ്ഞ് ഫ്രഞ്ച് പൈതൃകം; ഫ്രാൻസിൽ ജീവിതച്ചെലവിനെതിരായ പ്രക്ഷോഭം ,143 വർഷം പഴക്കമുള്ള...

Save your stories

Sign in