Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഫോം സിക്‌സ് ഭേദഗതി ചെയ്തിട്ടില്ല: തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയിൽ

ഫോം സിക്‌സ് ഭേദഗതി ചെയ്തിട്ടില്ല: തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയിൽ

എസ്‌ഐആറിലെ ഫോം സിക്‌സ് ഭേദഗതി ചെയ്തിട്ടില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് എതിരായ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഗ്യാനേഷ് കുമാറിന് എതിരായ ഹര്‍ജികള്‍ പൂര്‍ണമായും ഒരു വാര്‍ത്താ റിപ്പോര്‍ട്ടിനെ മാത്രം അടിസ്ഥാനമാക്കി ആണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

എസ്‌ഐആര്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ എല്ലാ ഉത്തരവുകളും ഒറ്റപ്പെട്ട തീരുമാനങ്ങളല്ലെന്നും, കമ്മീഷന്‍ പൂര്‍ണമായും ചര്‍ച്ച ചെയ്ത് ഏകകണ്ഠമായി എടുത്തതാണെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. അംഗങ്ങള്‍ ആഭ്യന്തര ചര്‍ച്ചകളില്‍ ഉന്നയിക്കുന്ന നിര്‍ദേശങ്ങളും ചോദ്യങ്ങളും ഔദ്യോഗിക തീരുമാനങ്ങളല്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി.

Related articles

See all
Popular News

അതിതീവ്ര ചുഴലിക്കാറ്റായി 'അര്‍ണബ്'; ആന്ധ്രയിലും ഒഡീഷയിലും റെഡ് അലര്‍ട്ട്, 53 ട്രെയിനുകള്‍...

Popular News

എഐയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മൈക്രോസോഫ്റ്റ്; 25% ജീവനക്കാരെ പിരിച്ചുവിടാന്‍ നീക്കം

Popular News

മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ വന്‍ ഭേദഗതിയുമായി കേന്ദ്രം: 100% എഥനോള്‍ ഇന്ധനത്തിന് അനുമതി; എ...

Popular News

100 കോടിയുടെ അഴിമതി കേസ്; ഡിഎംകെ നേതാവും മുൻ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിയുമായ അൻബിൽ മഹേ...

Save your stories

Sign in