ഇടുക്കി : സംസ്ഥാനത്ത് നടന്ന വനംകൊള്ളയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ബെന്നി ബെഹനാന്‍ എം.പി. യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിച്ച് കര്‍ഷകരെ ബലിയാടാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സമരമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയില്‍ മരംകൊള്ള നടന്ന സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനംകൊള്ളക്കാർക്ക് സർക്കാർ കൂട്ടുനിൽക്കുകയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. വിവാദസര്‍ക്കാര്‍ ഉത്തരവുകളുടെ മറവില്‍ പട്ടയഭൂമികളിലെയും വനത്തിലെയും ഈട്ടി, തേക്ക് ഉള്‍പ്പെടെയുള്ള സംരക്ഷിത മരങ്ങള്‍ മുറിച്ചുകടത്തിയതിലൂടെ നൂറുകണക്കിന് കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. പട്ടയഭൂമികളിലെ റിസര്‍വ് ചെയ്‌ത മരങ്ങളുടെ പട്ടിക റവന്യൂ വകുപ്പില്‍ ലഭ്യമല്ല എന്ന വാര്‍ത്ത വളരെ ഗുരുതരമാണ്. പാവപ്പെട്ട കർഷകരെയും ആദിവാസികളെയും ബലിയാടാക്കി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നത്.
കുറ്റം അവരുടെതലയില്‍ കെട്ടിവച്ച് വനംകൊള്ളക്കാരേയും റവന്യൂ - വനം വകുപ്പ് ഉദ്യോഗസ്ഥന്മാരേയും രാഷ്‌ട്രീയക്കാരേയും രക്ഷിക്കാനുള്ള നിഗൂഢ നീക്കത്തിനെതിരെ പ്രത്യക്ഷസമരം ആരംഭിക്കുമെന്നും യുഡിഎഫ് പ്രതിനിധി സംഘത്തിന് നേതൃത്വം കൊടുത്ത ബെന്നി ബെഹനാൻ പറഞ്ഞു. ഡീൻ കുര്യാക്കോസ് എം.പി, ഇബ്രാഹിം കുട്ടി കല്ലാർ, കെ.ഫ്രാൻസിസ് ജോർജ് എന്നിവരടങ്ങിയ യു.ഡി.എഫ് സംഘമാണ് ഇടുക്കി ജില്ലയിൽ വനംകൊള്ള നടന്ന സ്ഥലങ്ങളിൽ സന്ദർശനം നടത്തിയത്.