Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അതിജീവനത്തിനായി സമരം പ്രഖ്യാപിച്ച് സിനിമാ സംഘടനയായ ഇഫ്റ്റ : അർഹമായ പരിഗണന കൊവിഡ് കാലത്ത് ലഭിക്കണമെന്ന് ആവശ്യം

അതിജീവനത്തിനായി സമരം പ്രഖ്യാപിച്ച് സിനിമാ സംഘടനയായ ഇഫ്റ്റ : അർഹമായ പരിഗണന കൊവിഡ് കാലത്ത് ലഭിക്കണമെന്ന് ആവശ്യം
കൊവിഡ് കാലത്തെ അതിജീവനത്തിനായി സമരം പ്രഖ്യാപിച്ച് സിനിമാ സംഘടനയായ ഇഫ്റ്റ . ഐ എൻ ടി സി യുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിലാണ് ഇഫ്റ്റ സമര പ്രഖ്യാപനം നടത്തിയത് . സിനിമാ തൊഴിലാളികളുടെ സമരപ്രഖ്യാപനം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സിനിമ മേഖലയ്ക്കും സിനിമാ പ്രവർത്തകർക്കും അർഹമായ പരിഗണന കൊവിഡ് കാലത്ത് ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരവുമായി മുന്നോട്ട് പോകാൻ ഇഫ്റ്റ തീരുമാനിച്ചത്. ഇഫ്റ്റ സംസ്ഥാന പ്രസിഡന്റ് പന്തളം സുധാകരൻ , രക്ഷാധികാരി ആർ ചന്ദ്രശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ ആറ്റിങ്ങൽ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകും . കൊവിഡ് മൂലം തൊഴിൽ നഷ്ടപ്പെടുകയും സർക്കാർ പ്രഖ്യാപിച്ച അടിയന്തര സഹായം പോലും കലാകാരന്മാർക്ക് ലഭ്യമായിട്ടില്ലെന്നും ഇഫ്റ്റ സംസ്ഥാന പ്രസിഡണ്ട് പന്തളം സുധാകരൻ പറഞ്ഞു.  ചലച്ചിത്ര മേഖലയ്ക്ക് അർഹമായ പരിഗണന സർക്കാരിന്‍റെ ഭാഗത്തുനിന്ന് ലഭിക്കണമെന്ന് ഇഫ്റ്റ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ ആറ്റിങ്ങൽ പറഞ്ഞു. സിനിമ പ്രവർത്തകരുടെ ജീവിതതെ നിസാരവത്കരിച്ചുകൊണ്ടുള്ള സർക്കാർ നടപടികൾക്കെതിരെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലേക്കും സമരം വ്യാപിപ്പിക്കാനാണ് ഇഫ്റ്റയുടെ തീരുമാനം.

Related articles

See all
Popular News

എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ; കോൺഗ്രസിന്റെ സുവർണ്ണകാലമെന്നും കേരളത്ത...

Popular News

സ്വകാര്യ സർവ്വകലാശാലാ ബില്ലടക്കം 9 സുപ്രധാന ബില്ലുകൾ; പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്...

Popular News

ആരോഗ്യ സർവകലാശാല തൂക്കി; മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയം; KUHS ജനറൽ കൗൺസിൽ പിടിച്ചെടുത...

Popular News

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

Save your stories

Sign in