ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കൂടിക്കാഴ്ച വിവാദത്തിനിടെ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് വീണ്ടും രാജ്യസഭയിലേക്ക് സീറ്റ് നല്‍കി ബിജെപി. മധ്യപ്രദേശില്‍ നിന്നാണ് ഹര്‍ദീപ് സിങ് പുരി മത്സരിക്കുക. രാജിവെച്ച കേന്ദ്രമന്ത്രി എല്‍ മുരുകന്‍ ഒഴിഞ്ഞ സീറ്റാണ് ഹര്‍ദീപ് സിങ് പുരിക്ക് നല്‍കിയത്. രാജ്യസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ 12 ന് നടക്കും. കാലാവധി അവസാനിക്കുന്നതോടെ ഹര്‍ദീപ് സിങ് പുരിയെ കേന്ദ്രമന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇതിനിടയിലാണ് വീണ്ടും സീറ്റ് നല്‍കിയത്.
എപ്സ്റ്റീന്‍ വിവാദം: ഹര്‍ദീപ് സിംഗ് പുരിയെ സംരക്ഷിച്ച് ബിജെപി; രാജ്യസഭയിലേക്ക് വീണ്ടും സീറ്റ് നല്‍കി