Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഡി.ആർ. കോംഗോയിൽ എബോള താണ്ഡവം: കേസുകൾ പതിനായിരം കടന്നു, ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പടരുന്നു

ഡി.ആർ. കോംഗോയിൽ എബോള താണ്ഡവം: കേസുകൾ പതിനായിരം കടന്നു, ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പടരുന്നു

ഡി.ആർ. കോംഗോയിൽ എബോള കേസുകളുടെ എണ്ണം പതിനായിരം കടന്നു. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം 10,060 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും 4,887 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഡി.ആർ. കോംഗോയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ ഈ രോഗവ്യാപനം കൂടുതൽ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് വ്യാപിച്ചേക്കാമെന്ന ആശങ്ക വർധിക്കുകയാണ്. കെനിയ, ഉഗാണ്ട, നൈജീരിയ എന്നിവിടങ്ങളിലും നിലവിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ നൈജീരിയയിൽ സ്ഥിരീകരിച്ച എബോളയ്ക്ക് പിന്നിൽ കോംഗോയിലെ വ്യാപനത്തിന് കാരണമായ ബൂൻഡിബുഗ്യോ വൈറസാണെന്ന് അധികൃതർ വ്യക്തമാക്കി.

ഡി.ആർ. കോംഗോയിൽ മരണനിരക്ക് 50 ശതമാനമായി ഉയരുന്നത് അത്യന്തം ഗൗരവമേറിയ ആരോഗ്യ ഭീഷണിയാണെന്ന് ആഫ്രിക്കൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ മുന്നറിയിപ്പ് നൽകി. ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപനമായ 2014-2016 കാലഘട്ടത്തിലെ പടിഞ്ഞാറൻ ആഫ്രിക്കൻ എബോള വ്യാപനത്തെക്കാൾ തീവ്രമാണ് നിലവിലെ സാഹചര്യമെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. മുൻകാലങ്ങളിൽ വർഷങ്ങൾ കൊണ്ട് സംഭവിച്ച മരണനിരക്ക് നിലവിലെ വ്യാപനത്തിൽ വെറും രണ്ടുമാസത്തിനുള്ളിൽത്തന്നെ ആയിരം കടന്നു എന്നത് ആശങ്ക വർധിപ്പിക്കുന്നു.

രോഗബാധിതരുടെയും രോഗം മൂലം മരിച്ചവരുടെയും രക്തം, വിസർജ്യം, മറ്റ് ശരീരസ്രവങ്ങൾ എന്നിവയിലൂടെയാണ് എബോള പകരുന്നത്. കുരങ്ങുകൾ, മാനുകൾ, പന്നികൾ തുടങ്ങിയ മൃഗങ്ങളിലൂടെയും ഇവ മനുഷ്യരിലേക്ക് പടരാം. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 2 മുതൽ 21 ദിവസത്തിനുള്ളിൽ പനി, തലവേദന, പേശിവേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകും. ഗുരുതരമാകുന്ന സാഹചര്യത്തിൽ കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനം തകരാറിലായി രക്തസ്രാവം മൂലം മരണം സംഭവിക്കാം. ശരിയായി പാകം ചെയ്ത മാംസം മാത്രം ഉപയോഗിക്കുക, രോഗബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കുക, ഐസോലേഷൻ വേഗത്തിലാക്കുക തുടങ്ങിയ മുൻകരുതലുകളിലൂടെ രോഗവ്യാപനം പ്രതിരോധിക്കാൻ സാധിക്കും.

Related articles

See all
Popular News

അർബുദ മരുന്നുകളുടെ ലാഭപരിധി 30%, മറ്റു മരുന്നുകളോ? മരുന്നുവിലയിൽ കേന്ദ്രത്തെ ചോദ്യം ചെയ്ത്...

Popular News

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അനിയന്ത്രിത ഉപയോഗം: മുന്നറിയിപ്പുമായി സി.ഡി.എസ...

Popular News

ആന്റിബയോട്ടിക്, ഉറക്കഗുളിക വിൽപ്പനയ്ക്ക് കർശന നിയന്ത്രണം; കുറിപ്പടിയില്ലാതെ ഇനി മരുന്ന് നൽ...

Popular News

'എന്താണ് താങ്കളുടെ ഫിറ്റ്‌നസ് രഹസ്യം?'; ഡെയ്‌ലി അല്പം വർക്കൗട്ട്, ഫുൾ ടൈം എനർജി! ജെൻസിക്ക്...

Save your stories

Sign in