മാസപ്പടി കേസ്: പിണറായിക്കെതിരെ കേസെടുക്കണം; നിര്‍ണായക നീക്കവുമായി ഇഡി; ഡിജിപിക്ക് കത്ത് നല്‍കി
തിരുവനന്തപുരം: സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ്, ഭാര്യ ടി. വീണ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഇക്കാര്യം ആവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് കത്തയച്ചു.
അഴിമതി തടയല്‍ നിയമം 66(2) വകുപ്പ് പ്രകാരം കേസില്‍ ശേഖരിച്ച തെളിവുകള്‍ ഉള്‍പ്പെടുത്തിയുള്ള വിശദമായ റിപ്പോര്‍ട്ടും ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഇ.ഡിയുടെ ആവശ്യം.
കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലും, മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീടുകളിലും ഓഫീസുകളിലും ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇ.ഡി മുന്‍പ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനകളില്‍ നിര്‍ണായക രേഖകള്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും കേസില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി ഡി.ജി.പിക്ക് കത്തുനല്‍കിയത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.