Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പശ്ചിമേഷ്യയില്‍ സമാധാനം പുലര്‍ന്നില്ലെങ്കില്‍ ആണവ ദുരന്തത്തിന് സാധ്യത; ഇറാനെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്

പശ്ചിമേഷ്യയില്‍ സമാധാനം പുലര്‍ന്നില്ലെങ്കില്‍ ആണവ ദുരന്തത്തിന് സാധ്യത; ഇറാനെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്

വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ സമാധാനം സ്ഥാപിക്കാന്‍ സാധിച്ചില്ലെങ്കില്‍ മേഖല വലിയൊരു ആണവ ദുരന്തത്തിലേക്ക് നീങ്ങുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.

സൈനികരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ട്രംപിന്റെ ഈ പ്രതികരണം. ഇറാന്റെ മിസൈല്‍ ശേഷി പശ്ചിമേഷ്യയ്ക്ക് പുറത്തേക്ക് വ്യാപിച്ചിട്ടുണ്ടെന്നും, ഇവ അമേരിക്കന്‍ മണ്ണില്‍ എത്തില്ലെങ്കിലും യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കടുത്ത ഭീഷണിയാകാന്‍ ശേഷിയുള്ളതാണെന്നും ട്രംപ് വ്യക്തമാക്കിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ ഭരണനേതൃത്വത്തെ 'ഭ്രാന്തന്മാര്‍' എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇറാനെ ഒരു കാരണവശാലും ആണവായുധങ്ങള്‍ സ്വന്തമാക്കാന്‍ അമേരിക്ക അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ചു.

ഇറാന്‍ ആണവായുധങ്ങള്‍ കരസ്ഥമാക്കിയിരുന്നെങ്കില്‍ അവര്‍ തീര്‍ച്ചയായും അമേരിക്കന്‍ നഗരങ്ങളെ ലക്ഷ്യമിടുമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ അമേരിക്കയുടെ തന്ത്രപരമായ നീക്കങ്ങളും സൈനിക കരുത്തുമാണ് ഇത്തരം ഭീഷണികള്‍ യാഥാര്‍ത്ഥ്യമാകുന്നതില്‍ നിന്ന് തടഞ്ഞത്. സ്വയം പ്രതിരോധ ശേഷി കൈവരിക്കുന്നതുവരെ പശ്ചിമേഷ്യയിലെ സഖ്യരാജ്യങ്ങള്‍ക്ക് അമേരിക്കയുടെ പിന്തുണ തുടരുമെന്നും ട്രംപ് ഉറപ്പുനല്‍കി.പശ്ചിമേഷ്യയിലെ എണ്ണയല്ല, മറിച്ച് മേഖലയിലെ സമാധാനമാണ് അമേരിക്കയ്ക്ക് ആവശ്യമെന്ന് ട്രംപ് പറഞ്ഞു. സമാധാന ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ ഇസ്രയേലിനും മേഖലയിലെ മറ്റ് രാജ്യങ്ങള്‍ക്കും നേരെ ഇറാന്‍ ആണവായുധങ്ങള്‍ പ്രയോഗിക്കുന്ന സാഹചര്യം ഉണ്ടായേക്കാമെന്നും, അത് വന്‍ വിനാശത്തിന് വഴിവെക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുകയും പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ തുടരുകയും ചെയ്യുന്ന നിര്‍ണ്ണായക സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

Related articles

See all
Popular News

ലോക ചെസ് ചാംപ്യൻഷിപ്പ്: ബർലിൻ ഡിഫൻസിൽ സിന്ദ്രോവിനെ തളച്ച് ഗുകേഷ്; ജനീവയിലെ മൂന്നാം പോരാട്ട...

Popular News

മോസ്കോ എഐ സമ്മേളനത്തിൽ പുട്ടിനൊപ്പം സെൽഫി; ശ്രദ്ധ നേടി മലയാളി കൗമാരക്കാരൻ റൗൾ ജോൺ അജു

Popular News

അമേരിക്കയിൽ ആഞ്ഞടിച്ച് 'നോർ-ഈസ്റ്റർ' കൊടുങ്കാറ്റ്; ഒമ്പത് ലക്ഷത്തിലധികം വീടുകൾ ഇരുട്ടിൽ, ന...

Popular News

ഈജിപ്തില്‍ വന്‍ ദുരന്തം: കെയ്റോയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞ് തീപിടിത്തം; 31 പേര്‍ വെന്തുമരി...

Save your stories

Sign in