Logo
Sat, Jun 13, 2026 • 04:56 AM
LIVE TV
Watch

No business videos available

No Middle East videos available

ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത് കോടതിയിൽ; അപേക്ഷ ആരോഗ്യകാരണങ്ങൾ മുൻനിർത്തി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 07, 2026
1 min read Updated: June 12, 2026
SHARE:
SAVE: Login to save

ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത് കോടതിയിൽ; അപേക്ഷ ആരോഗ്യകാരണങ്ങൾ മുൻനിർത്തി

ലൈംഗികാതിക്രമ കേസിൽ പ്രതിയായ സംവിധായകൻ രഞ്ജിത്ത് തന്റെ ജാമ്യ വ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട്ട് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി പരിഗണിച്ച കോടതി, ഇക്കാര്യത്തിൽ അന്വേഷണ സംഘത്തോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ കർശനമായ ഉപാധികളോടെയാണ് രഞ്ജിത്തിന് ജാമ്യം ലഭിച്ചിരിക്കുന്നത്.

 കഴിഞ്ഞ ജനുവരി 30-ന് സിനിമ സെറ്റിലെ കാരവാനിൽ വെച്ച് യുവനടിയോട് മോശമായി പെരുമാറിയെന്നാണ് രഞ്ജിത്തിനെതിരെയുള്ള പരാതി. നടിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസമാണ് തൊടുപുഴയിൽ നിന്ന് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, തടഞ്ഞുവെക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നേരത്തെ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.

എറണാകുളം ജില്ല വിട്ടുപോകരുത്, മൂന്ന് മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം തുടങ്ങിയവയായിരുന്നു കോടതി മുൻപോട്ട് വെച്ച പ്രധാന നിബന്ധനകൾ. കൂടാതെ സാക്ഷികളെ സ്വാധീനിക്കാനോ കൃത്യം നടന്ന സ്ഥലത്ത് പോകാനോ പാടില്ലെന്നും നിർദ്ദേശമുണ്ട്. ഈ വ്യവസ്ഥകളിൽ മാറ്റം ലഭിച്ചാൽ മാത്രമേ അദ്ദേഹത്തിന് ജില്ലയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യാനോ മറ്റ് ചികിത്സാ സൗകര്യങ്ങൾ തേടാനോ സാധിക്കൂ.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10