Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ശബരിമലയിലേക്കുള്ള നെയ്യ് മില്‍മയില്‍ നിന്ന് തന്നെ വാങ്ങാന്‍ ദേവസ്വം ബോര്‍ഡ്; ക്രമക്കേട് തടയാന്‍ കര്‍ശന പരിശോധന

ശബരിമലയിലേക്കുള്ള നെയ്യ് മില്‍മയില്‍ നിന്ന് തന്നെ വാങ്ങാന്‍ ദേവസ്വം ബോര്‍ഡ്; ക്രമക്കേട് തടയാന്‍ കര്‍ശന പരിശോധന

ശബരിമലയിലേക്കുള്ള നെയ്യ് മില്‍മയില്‍ നിന്ന് തന്നെ വാങ്ങാന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. വിജിലന്‍സില്‍ നിന്ന് അനുമതി കിട്ടിയ സാഹചര്യത്തിലാണ് മില്‍മയും ബോര്‍ഡും തമ്മില്‍ ധാരണയിലെത്തിയത്. മുന്‍ വര്‍ഷം നെയ്യ് വഴി മധ്യേ മറിച്ചുവിറ്റെന്ന് കേസുള്ള സാഹചര്യത്തില്‍ ഇത്തവണ മില്‍മ സ്വന്തം വാഹനത്തിലാണ് നെയ്യ് ശബരിമലയിലേക്ക് എത്തിക്കുന്നത്.

ശബരിമലയിലേക്കുള്ള മില്‍മ നെയ്യ് വഴി മധ്യേ മറിച്ചുവിറ്റ് പകരം നിലവാരമില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിച്ചെന്ന കേസുള്ളതിനാല്‍ മില്‍മയെ ഒഴിവാക്കിയാണ് ആദ്യം ദേവസ്വം ബോര്‍ഡ് റീ ടെന്‍ഡര്‍ വിളിച്ചത്. റീ ടെന്‍ഡറില്‍ വന്നതാകട്ടെ നെയ്യ് ക്രമേക്കേടില്‍ ആരോപണ വിധേയനായ തമിഴ്നാട്ടിലെ കരാറുകാരനാണ്. ഇതോടെ റീ ടെന്‍ഡര്‍ തന്നെ ദേവസ്വം ബോര്‍ഡ് ഒഴിവാക്കി. വീണ്ടും ടെന്‍ഡര്‍ വിളിച്ചെങ്കിലും മറ്റാരും ടെന്‍ഡര്‍ നല്‍കാതായതോടെ മില്‍മയില്‍ നിന്ന് തന്നെ നെയ്യ് വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. പതിനായിരം ലിറ്റര്‍ നെയ്യ് അടിയന്തരമായി നല്‍കണമെന്ന് ദേവസ്വം ബോര്‍ഡ് മില്‍മയോട് ആവശ്യപ്പെട്ടു. മില്‍മയുടെ സ്വന്തം വാഹനത്തില്‍ നെയ്യ് പമ്പയില്‍ എത്തിക്കണമെന്നും ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചു. ഫുഡ് സേഫ്റ്റിയുടെ അടക്കമുള്ള ഗുണനിലവാര പരിശോധന കര്‍ശനമായി നടപ്പാക്കിയാകും നെയ്യ് എത്തിക്കുക.

ആകെ അമ്പതിനായിരം ലിറ്റര്‍ നെയ്യാണ് ദേവസ്വം ബോര്‍ഡ് മില്‍മയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ആവശ്യകത നോക്കി ശേഷമേ കൂടുതല്‍ നെയ്യ്ക്കായുള്ള കരാറില്‍ ഏര്‍പ്പെടുക. ലിറ്ററിന് 660 രൂപയാണ് ദേവസ്വം ബോര്‍ഡിനോട് മില്‍മ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം നെയ്യ് മറിച്ചുവിറ്റ കേസില്‍ രണ്ട് പേരില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടപാടില്‍ പങ്കുള്ള ദേവസ്വം ബോര്‍ഡ് സ്റ്റോര്‍ സൂപ്രണ്ട് ഇപ്പോഴും ഒളിവിലാണ്.

Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

അട്ടപ്പാടിയിലെ ശിശുമരണങ്ങളും വികസന പ്രശ്നങ്ങളും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്: മന്ത്രി...

Save your stories

Sign in