Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വിഷപ്പുകയിൽ ശ്വാസംമുട്ടി ഡൽഹി; നിയമം ലംഘിച്ച 191 വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ കേന്ദ്ര നിർദ്ദേശം

വിഷപ്പുകയിൽ ശ്വാസംമുട്ടി ഡൽഹി; നിയമം ലംഘിച്ച 191 വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ കേന്ദ്ര നിർദ്ദേശം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണം അതീവ ഗുരുതര വിഭാഗത്തിൽ തുടരുകയാണ്. നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വായു ഗുണനിലവാര സൂചിക (AQI) 400-ന് മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിഷപ്പുക നിറഞ്ഞ അന്തരീക്ഷത്തിൽ ജനങ്ങൾ ശ്വാസംമുട്ടി കഴിയുന്ന സാഹചര്യത്തിൽ മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാർ കൂടുതൽ ശക്തമാക്കി.

മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന നിർദ്ദേശം പാലിക്കാതെ പ്രവർത്തിക്കുന്ന 191 വ്യവസായ സ്ഥാപനങ്ങൾ അടിയന്തരമായി അടച്ചുപൂട്ടാൻ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന് (CPCB) നിർദ്ദേശം നൽകി. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചത്. കൂടാതെ, വായുമലിനീകരണം രൂക്ഷമായ 15 നഗരങ്ങളിലെ നിയന്ത്രണ നടപടികൾ നേരിട്ട് നിരീക്ഷിക്കാനും തീരുമാനമായിട്ടുണ്ട്. ഉദ്യോഗസ്ഥർ ഈ സ്ഥലങ്ങൾ സന്ദർശിച്ച് ആഴ്ചതോറും വായു ഗുണനിലവാര മാനേജ്‌മെന്റ് കമ്മീഷന് (CAQM) റിപ്പോർട്ട് സമർപ്പിക്കണം.

ദേശീയ തലസ്ഥാന മേഖലയിൽ (NCR) ഗതാഗതക്കുരുക്ക് രൂക്ഷമായ 233 കേന്ദ്രങ്ങളിൽ അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. ഇതിനിടെ, ശുദ്ധവായു ലഭ്യമാക്കുന്നതിനായി എയർ പ്യൂരിഫയറുകളുടെയും HEPA ഫിൽട്ടറുകളുടെയും ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കണമെന്ന ആവശ്യവുമായി ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (CTI) കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചു.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ജനം നല്‍കിയ മറുപടി; രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ...

Popular News

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ബി.ജെ.പിയുടെ ദുർഭരണത്തിനേറ്റ കനത്ത തിരിച്ചടി; കോൺഗ്ര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ നിയമപോരാട്ടം കടുപ്പിച്ച് ഇൻഡ്യ മുന്നണി; കമ്മീഷണർമാരെ ചോദ്യം ചെയ...

Save your stories

Sign in