Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ.സുധാകരനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ പദവിക്ക് നിരക്കാത്തത് : ജി ദേവരാജന്‍

കെ.സുധാകരനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ പദവിക്ക് നിരക്കാത്തത് : ജി ദേവരാജന്‍
കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെതിരായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങള്‍ അദ്ദേഹം ഇപ്പോള്‍ വഹിക്കുന്ന പദവിക്ക് നിരക്കുന്നതല്ലെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍. അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് കോളേജില്‍ വച്ച് നടന്നൂവെന്നു പറയുന്ന സംഭവങ്ങള്‍ക്ക് വര്‍ത്തമാനകാലത്ത് യാതൊരു പ്രസക്തിയുമില്ല. മറ്റാരോ പറഞ്ഞുകേട്ട വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് ഭൂഷണമല്ല. കൊവിഡ് മഹാമാരി മൂലം ജോലിയും വരുമാനവും നഷ്ടപ്പെട്ട് ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ അവര്‍ക്ക് ആശ്വാസം നല്‍കാന്‍ യോജിച്ചുള്ള പരിശ്രമങ്ങള്‍ നടത്തേണ്ടതിനു പകരം അനാവശ്യ വിവാദങ്ങളുണ്ടാക്കി വാക്പോര് നടത്തുന്നത് ജനങ്ങളെ പരിഹസിക്കുന്നതിനു തുല്യമാണ്. വിദ്യാലയങ്ങള്‍ തുറക്കാത്തതു മൂലവും പരീക്ഷകള്‍ യഥാസമയം നടക്കാത്തതു മൂലവും വിദ്യാര്‍ത്ഥികളും രക്ഷിതാക്കാളും കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുമ്പോള്‍ കോവിഡ് വ്യാപനം കുറയ്ക്കാനും മൂന്നാം തരംഗം ഒഴിവാക്കാനും എല്ലാവരുടേയും പിന്തുണ തേടേണ്ടുന്ന സര്‍ക്കാര്‍, പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടിയോട് യുദ്ധം പ്രഖ്യാപിക്കുന്നത് കേരളത്തിന്‍റെ രാഷ്ട്രീയ സംസ്കാരത്തിന് യോജിച്ചതല്ല. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും, നിയമം ലംഘിച്ച് ഉത്തരവിറക്കി സംസ്ഥാനത്ത് വ്യാപകമായ മരം കൊള്ള നടക്കുന്നതില്‍ നിന്നും ജനശ്രദ്ധയും മാധ്യമശ്രദ്ധയും തിരിച്ചുവിടാനുള്ള ശ്രമങ്ങളായി മാത്രമേ മുഖ്യമന്ത്രിയുടെ അനവസരത്തിലുള്ള ഈ പരാമര്‍ശങ്ങളെ കാണാന്‍ കഴിയുകയുള്ളൂ. കേരളത്തിന് ഒട്ടും പരിചിതമല്ലാത്ത നിലവാരം കുറഞ്ഞ വാക് യുദ്ധം അവസാനിപ്പിക്കുവാന്‍ ബന്ധപ്പെട്ട നേതാക്കള്‍ തയ്യാറാകണമെന്നും ദേവരാജന്‍ അഭ്യര്‍ത്ഥിച്ചു

Related articles

See all
Popular News

എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ; കോൺഗ്രസിന്റെ സുവർണ്ണകാലമെന്നും കേരളത്ത...

Popular News

സ്വകാര്യ സർവ്വകലാശാലാ ബില്ലടക്കം 9 സുപ്രധാന ബില്ലുകൾ; പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്...

Popular News

ആരോഗ്യ സർവകലാശാല തൂക്കി; മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയം; KUHS ജനറൽ കൗൺസിൽ പിടിച്ചെടുത...

Popular News

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

Save your stories

Sign in