വിശാല സംസ്ഥാന സമിതിക്ക് മുന്‍പ് സിപിഎമ്മില്‍ സമവായ നീക്കം; കലാപക്കൊടി ഉയരാതിരിക്കാന്‍ തിരക്കിട്ട ചർച്ചകൾ
നിയമസഭാ തിരെഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുണ്ടായ പാളിച്ചകളും വീഴ്ചകളും ചൂണ്ടിക്കാട്ടുന്ന കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് ആയുധമാക്കി ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്താന്‍ സാധ്യതയുള്ള പശ്ചാത്തലത്തില്‍, പാര്‍ട്ടിയില്‍ മുന്‍കൂട്ടി സമവായമുണ്ടാക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം ഇടപെടുന്നു.
നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയരാന്‍ സാധ്യതയുള്ള ജില്ലകളിലെ പ്രമുഖ നേതാക്കളുമായി സംസ്ഥാന നേതാക്കള്‍ നേരിട്ട് ആശയവിനിമയം നടത്തുന്നുണ്ട്. കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ വന്‍ അഴിച്ചുപണി വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍, ഇത് പരസ്യമായ വിഭാഗീയതയിലേക്കും പോരിലേക്കും വഴിമാറാതിരിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.
കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലെ ഓഡിറ്റോറിയത്തില്‍ ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് നിര്‍ണ്ണായകമായ വിശാല സംസ്ഥാന സമിതി യോഗം ചേരുന്നത്. സംസ്ഥാന സമിതി അംഗങ്ങള്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍, വര്‍ഗ്ഗ-ബഹുജന സംഘടനാ പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ 300-ഓളം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.