Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"ലക്ഷ്യമിട്ട ഭൂരിഭാഗം പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കി; പ്രിയദർശിനിയും ഓപ്പറേഷൻ തൂഫാനും വൻ വിജയം; സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശൻ

"ലക്ഷ്യമിട്ട ഭൂരിഭാഗം പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കി; പ്രിയദർശിനിയും ഓപ്പറേഷൻ തൂഫാനും വൻ വിജയം; സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശൻ

യു.ഡി.എഫ് സർക്കാരിന്റെ ഭരണനേട്ടങ്ങൾ എടുത്തുപറഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്ത്രീ സൗഹൃദ പദ്ധതിയായ 'പ്രിയദർശിനി', ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായ 'ഓപ്പറേഷൻ തൂഫാൻ' എന്നിവ വിജയകരമായി മുന്നോട്ട് പോകുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഡൽഹിയിൽ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വയോജന ക്ഷേമവകുപ്പിന്റെ പ്രവർത്തനങ്ങൾ രാജ്യത്തിന് തന്നെ മാതൃകയാണെന്നും, സർക്കാർ ലക്ഷ്യമിട്ട ഭൂരിഭാഗം പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. നാടിന്റെ വികസനത്തിനായി ഇനിയും തികഞ്ഞ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മന്ത്രിസഭാ യോഗത്തിൽ ഭിന്നതയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിസഭയിൽ ഭിന്നതയുണ്ടെന്ന വാർത്ത പച്ചക്കള്ളമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദേവസ്വം നിയമനത്തിനുള്ള ഫയൽ തയ്യാറാക്കിയത് ദേവസ്വം വകുപ്പ് തന്നെയാണ്. ഇക്കാര്യത്തിൽ യാതൊരുവിധ ഭിന്നതയുമില്ലെന്നും, തെറ്റായ കേന്ദ്രങ്ങളിൽ നിന്നാണ് ഇത്തരം വാർത്തകൾ പ്രചരിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

മന്ത്രിസഭാ യോഗത്തിൽ വിവിധ വിഷയങ്ങളിൽ വിശദമായ ചർച്ചകൾ നടക്കാറുണ്ടെന്നും, അത്തരം ചർച്ചകളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നത് സ്വാഭാവികമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ജനാധിപത്യ മൂല്യങ്ങളിൽ ഉറച്ചുനിന്നാണ് യു.ഡി.എഫ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം, ചർച്ചകൾക്കൊടുവിൽ എല്ലാ കാര്യങ്ങളിലും ഏകകണ്ഠമായാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും പറഞ്ഞു.

വാർത്താസമ്മേളനത്തിൽ പി.എസ്.സി ചെയർമാനെതിരെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ചു. പി.എസ്.സി ചെയർമാൻ എന്തിനാണ് ഒളിച്ചുകളിക്കുന്നതെന്ന് ചോദിച്ച അദ്ദേഹം, അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാൻ വിളിച്ചാൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടു. ചോദ്യം ചെയ്യലിന് വിളിച്ചാൽ മുഖ്യമന്ത്രിയായാലും ഹാജരാകേണ്ടി വരുമെന്നും, അതിന് പോകാതിരിക്കാൻ പി.എസ്.സി ചെയർമാൻ 'കൊമ്പത്തെ ആളാണോ' എന്നും വി.ഡി. സതീശൻ പരിഹസിച്ചു.

Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പ്രതിഷേ...

Save your stories

Sign in