കൊച്ചി: ഓർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നതകൾ മറന്ന് ഒന്നിച്ചുനിൽക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആഹ്വാനം ചെയ്തു. ഇരുവിഭാഗങ്ങളും തമ്മിലുള്ള യോജിപ്പിനായി സർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇരുസഭകളും ഒന്നിച്ചുനിന്നാൽ അതൊരു വലിയ ശക്തിയായി മാറുമെന്നും, കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റാൻ ഇതിന് സാധിക്കുമെന്നും വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. ചലച്ചിത്ര താരം മമ്മൂട്ടിയും ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ചടങ്ങിൽ വെച്ച് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ പുരസ്കാരം പാത്രിയാർക്കീസ് ബാവ മമ്മൂട്ടിക്ക് സമ്മാനിച്ചു. എല്ലാ ശത്രുക്കളെയും മിത്രങ്ങളാക്കാൻ നാം സ്വയം മുൻകയ്യെടുക്കണമെന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു. ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം നൽകുന്നത് സമാധാനപരമായ ജീവിതമാണെന്നും, ആരും പരസ്പരം കലഹിക്കാത്ത ഒരു കാലം ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
സഭകൾ ഒന്നിച്ചാൽ കേരളത്തിന്റെ മുഖച്ഛായ മാറുമെന്ന് വി.ഡി. സതീശൻ; മമ്മൂട്ടിക്ക് കാതോലിക്ക ബാവ പുരസ്കാരം സമ്മാനിച്ചു