'മാറി മാറി ഇരിക്കുന്നത് ഭയങ്കര യോജിപ്പായത് കൊണ്ടാണല്ലോ'; നിയമസഭയില്‍ ബിജെപിക്ക് മുഖ്യമന്ത്രിയുടെ മറുപടി
നിയമസഭയില്‍ കോണ്‍ഗ്രസിനും സര്‍ക്കാരിനുമെതിരെ വിമര്‍ശനമുന്നയിച്ച ബിജെപി, സിപിഎം കക്ഷികള്‍ക്ക് കടുത്ത ഭാഷയില്‍ മറുപടി നല്‍കി മുഖ്യമന്ത്രി വി.ഡി. സതീശന്‍. കോണ്‍ഗ്രസ് തമ്മില്‍ തല്ലി പിളരുമെന്ന ബിജെപി കക്ഷി നേതാവ് ബി.ബി. ഗോപകുമാറിന്റെ പരിഹാസത്തിനാണ് മുഖ്യമന്ത്രി സഭയില്‍ ശക്തമായ തിരുത്തല്‍ നല്‍കിയത്.
63 സീറ്റുമായി കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍ അത് തകരുമെന്നാണ് ബിജെപി പറയുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിയമസഭയില്‍ ജയിച്ചുവന്ന മൂന്ന് ബിജെപി നേതാക്കള്‍ തമ്മില്‍ വലിയ യോജിപ്പിലാണോ എന്ന് സതീശന്‍ പരിഹസിച്ചു. രണ്ട് സീനിയര്‍ നേതാക്കളെ രണ്ടും മൂന്നും ബെഞ്ചുകളിലിരുത്തി, മുന്‍പരിചയമില്ലാത്തയാള്‍ വന്ന് മുന്‍സീറ്റിലിരിക്കുന്നത് ഭയങ്കര യോജിപ്പുള്ളതുകൊണ്ടാണോ എന്നും അദ്ദേഹം ചോദിച്ചു.
തുടര്‍ന്ന് കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പദവി തര്‍ക്കങ്ങളെക്കുറിച്ച് ആക്ഷേപമുന്നയിച്ച സിപിഎമ്മിനും മുഖ്യമന്ത്രി മറുപടി നല്‍കി. ജനാധിപത്യ പാര്‍ട്ടികളില്‍ സ്വാഭാവികമായ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും തന്നേക്കാള്‍ അര്‍ഹതയുള്ള പലരും പാര്‍ട്ടിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഎമ്മില്‍ എന്താണ് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. താന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ആരും ചോദ്യം ചെയ്തിരുന്നില്ലെന്നും, എന്നാല്‍ ഇന്ന് തോല്‍വിക്ക് പിന്നാലെ സിപിഎമ്മില്‍ പ്രതിപക്ഷ നേതാവിനെയും പാര്‍ട്ടി സെക്രട്ടറിയെയും അണികളും നേതാക്കളും പരസ്യമായി ചോദ്യം ചെയ്യുകയാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.