Logo
Tue, Jul 21, 2026 • 09:07 AM
LIVE TV
Watch

No business videos available

No Middle East videos available

സിജെപി മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്; ജന്തര്‍ മന്തറില്‍ സംഘര്‍ഷം; പൊലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 20, 2026
1 min read Updated: July 21, 2026
SHARE:
SAVE: Login to save

സിജെപി മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്; ജന്തര്‍ മന്തറില്‍ സംഘര്‍ഷം; പൊലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. ജന്തര്‍ മന്തറില്‍ വെച്ച് പോലീസ് മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തിവീശി. കനത്ത മഴയെയും സുരക്ഷാ ക്രമീകരണങ്ങളെയും അവഗണിച്ച് പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന ഉറച്ച നിലപാടിലാണ് സിജെപി.

സമരത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി നഗരത്തില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മുന്നൂറിലധികം പോലീസ് ഉദ്യോഗസ്ഥരെയും 25 ബറ്റാലിയന്‍ കേന്ദ്രസേനയെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെങ്കിലും, സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുകുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. 

അതിനിടെ, നിരാഹാര സമരത്തെ തുടര്‍ന്ന് സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സോനം വാങ്ചുകിന്റെ ആരോഗ്യനിലയില്‍ ആശങ്കയറിയിച്ച് ഭാര്യ ഗീതാഞ്ജലി ആങ്മോ സമര്‍പ്പിച്ച ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ വിസമ്മതിച്ച കോടതി, സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10