Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അർബുദ മരുന്നുകളുടെ വിലയിൽ വലിയ കുറവ്: 543 ബ്രാൻഡുകളുടെ പട്ടിക പുറത്ത്; 64 എണ്ണത്തിന് വിലക്കുറവില്ലെന്ന് വിമർശനം

അർബുദ മരുന്നുകളുടെ വിലയിൽ വലിയ കുറവ്: 543 ബ്രാൻഡുകളുടെ പട്ടിക പുറത്ത്; 64 എണ്ണത്തിന് വിലക്കുറവില്ലെന്ന് വിമർശനം

നൂറ്റിമുപ്പത്തേഴ് അർബുദ മരുന്നുകളുടെ വ്യാപാര കമ്മിഷൻ (Trade Margin) 30 ശതമാനമായി പരിമിതപ്പെടുത്തിയതോടെ വിലക്കുറവ് ബാധിക്കുന്ന 543 ബ്രാൻഡ് മരുന്നുകളുടെ പട്ടിക പുറത്തിറങ്ങി. ദേശീയ ഔഷധവില നിയന്ത്രണ സമിതി (NPPA) ആണ് ഈ പട്ടിക പ്രസിദ്ധീകരിച്ചത്. എന്നാൽ, പട്ടികയിലുള്ള 64 ഇനം മരുന്നുകളുടെ വിലയിൽ ഒരു മാറ്റവുമില്ലാത്തത് വ്യാപക വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. വരുന്ന നവംബർ ഒൻപതു മുതലാണ് പുതിയ വില പ്രാബല്യത്തിൽ വരിക.

പുതിയ നടപടിയോടെ ചില മരുന്നുകൾക്ക് 70 ശതമാനം വരെ വിലക്കുറവുണ്ടാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പ്രോസ്റ്റേറ്റ് അർബുദത്തിന് ഉപയോഗിക്കുന്ന അബിറാറ്ററോൺ അസറ്റേറ്റ് (250 mg) എന്ന ടാബ്‌ലെറ്റിന്റെ 'അബിറാറ്റ്' ബ്രാൻഡിന്റെ വില 36,088.81 രൂപയിൽ നിന്ന് 4,064.48 രൂപയായി കുത്തനെ കുറയും. ആർത്തവവിരാമത്തിനു ശേഷമുണ്ടാകുന്ന സ്തനാർബുദത്തിന് നൽകുന്ന 'അനസ്ട്രോസോൾ' (1 mg) മരുന്നിന്റെ വില 695.76 രൂപയിൽ നിന്ന് 73 രൂപയായും കുറയും.

അതേസമയം, മരുന്ന് വില കാര്യക്ഷമമായി കുറയ്ക്കാൻ വ്യാപാരക്കമ്മിഷൻ മാത്രം നിജപ്പെടുത്തിയാൽ പോരെന്ന വാദം പൊതുജനാരോഗ്യ സംഘടനകൾ ശക്തമാക്കുന്നുണ്ട്. വിലയിൽ മാറ്റമില്ലാത്ത ബ്രാൻഡുകളുടെ പട്ടിക 'വർക്കിങ് ഗ്രൂപ്പ് ഓൺ ആക്സസ് റ്റു മെഡിസിൻസ് ആൻഡ് ട്രീറ്റ്‌മെന്റ്‌സ്' പുറത്തുവിട്ടിരുന്നു. ഇതിൽ ഭൂരിഭാഗവും വൻ തുക വിലയുള്ള പേറ്റന്റ് മരുന്നുകളാണെന്നാണ് ഇവരുടെ വാദം.

കൂടാതെ, മരുന്ന് വിതരണത്തിന്റെ വിവിധ ഘട്ടങ്ങളിലെ വില വിവരങ്ങൾ ശേഖരിക്കുന്നതിലും അവ കൃത്യമായി നിയന്ത്രിക്കുന്നതിലും ഔഷധവില നിയന്ത്രണ സമിതി പൂർണ്ണമായി പരാജയപ്പെട്ടതായി 'ഓൾ ഇന്ത്യ ഡ്രഗ്സ് ആക്‌ഷൻ നെറ്റ്‌വർക്ക്' ആരോപിച്ചു.


Related articles

See all
Popular News

ഡി.ആർ. കോംഗോയിൽ എബോള താണ്ഡവം: കേസുകൾ പതിനായിരം കടന്നു, ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പടരുന്നു

Popular News

ജിമ്മോ ചെലവേറിയ ഡയറ്റോ വേണ്ട; ചെറിയ ശീലങ്ങളിലൂടെ 2 വർഷം കൊണ്ട് 52-കാരൻ കുറച്ചത് 65 കിലോ ഭാ...

Popular News

കേരളത്തിൽ ആദ്യമായി 'പകർച്ചവ്യാധി പ്രതിരോധ കലണ്ടർ'; പ്രകാശനം ചെയ്ത് ആരോഗ്യവകുപ്പ് മന്ത്രി ക...

Popular News

മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് ഷാമോണ്ട വൈറസ്; ഫ്രാൻസിൽ ആദ്യ മരണം സ്ഥിരീകരിച്ച് ലോകാരോഗ്യ...

Save your stories

Sign in