Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എക്കാലത്തെയും മികച്ച ബാലൺദ്യോർ പ്രകടനം ക്രിസ്റ്റ്യാനോയുടേത്; 2012-ലെ മെസ്സിയുടെ റെക്കോർഡിനെ മറികടന്ന് 2008-ലെ റൊണാൾഡോ

എക്കാലത്തെയും മികച്ച ബാലൺദ്യോർ പ്രകടനം ക്രിസ്റ്റ്യാനോയുടേത്; 2012-ലെ മെസ്സിയുടെ റെക്കോർഡിനെ മറികടന്ന് 2008-ലെ റൊണാൾഡോ

ലണ്ടൻ: ഫ്രാൻസ് ഫുട്‌ബോൾ മാഗസിൻ അവതരിപ്പിച്ച പ്രഥമ 'ബോട്ട്' (Ballon d'or of All Time) പുരസ്‌കാരം പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. ഫുട്‌ബോൾ ആരാധകർക്കിടയിൽ നടത്തിയ വോട്ടെടുപ്പിലൂടെയാണ് എക്കാലത്തെയും മികച്ച ബാലൺദ്യോർ പ്രകടനത്തിനുള്ള ഈ അവാർഡിന് റൊണാൾഡോ അർഹനായത്. ചിരവൈരി ലയണൽ മെസ്സിയെ പിന്നിലാക്കിയാണ് റൊണാൾഡോയുടെ ഈ നേട്ടം. യുവേഫയും ഫ്രാൻസ് ഫുട്‌ബോളും ചേർന്നാണ് അവാർഡ് സംഘടിപ്പിച്ചത്.

ബാലൺ ഡി ഓർ പുരസ്‌കാരത്തിന്റെ 70-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ പ്രത്യേക വോട്ടെടുപ്പ് സംഘടിപ്പിച്ചത്. കുറഞ്ഞത് രണ്ട് തവണയെങ്കിലും ബാലൺദ്യോർ നേടിയിട്ടുള്ള 10 ഇതിഹാസ താരങ്ങളുടെ ഏറ്റവും മികച്ച സീസണുകളിൽ നിന്നാണ് ആരാധകർ മികച്ച പ്രകടനത്തെ തിരഞ്ഞെടുത്തത്. ഇതിൽ 2008-ൽ മാഞ്ചെസ്റ്റർ യുണൈറ്റഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കാഴ്ചവെച്ച മിന്നുന്ന പ്രകടനമാണ് ഒന്നാമതെത്തിയത്. 2012-ൽ ബാഴ്‌സലോണയ്ക്കായി ലയണൽ മെസ്സി 91 ഗോളുകൾ നേടിയ ചരിത്രപരമായ പ്രകടനത്തെ മറികടന്നാണ് റൊണാൾഡോയുടെ 2008 സീസൺ ഒന്നാം സ്ഥാനം നേടിയത്. 2017-ലെ റൊണാൾഡോയുടെ സീസൺ ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി.

2007/08 സീസണിൽ മാഞ്ചെസ്റ്റർ യുണൈറ്റഡിനായി അവിസ്മരണീയ പ്രകടനമാണ് റൊണാൾഡോ പുറത്തെടുത്തത്. യുണൈറ്റഡിനെ പ്രീമിയർ ലീഗ്, യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിലേക്ക് നയിച്ച താരം, ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചെൽസിക്കെതിരേ ഗോളും നേടിയിരുന്നു. ആ സീസണിൽ ആകെ 42 ഗോളുകളും എട്ട് അസിസ്റ്റുകളും റൊണാൾഡോ സ്വന്തമാക്കി. പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട്, ചാമ്പ്യൻസ് ലീഗ് ടോപ്പ് സ്‌കോറർ, യൂറോപ്യൻ ഗോൾഡൻ ഷൂ, ഫിഫ വേൾഡ് പ്ലെയർ ഓഫ് ദി ഇയർ ഉൾപ്പെടെയുള്ള എല്ലാ പ്രധാന വ്യക്തിഗത ബഹുമതികളും അന്ന് റൊണാൾഡോ വാരിക്കൂട്ടിയിരുന്നു.

ഈ വോട്ടെടുപ്പിലെ ആദ്യ 10 സ്ഥാനങ്ങളും റൊണാൾഡോയും മെസ്സിയും ചേർന്ന് പങ്കിട്ടു എന്നതാണ് മറ്റൊരു പ്രത്യേകത. റൊണാൾഡോയുടെ അഞ്ച് സീസണുകളും (2008, 2017, 2016, 2014, 2013), മെസ്സിയുടെ അഞ്ച് സീസണുകളുമാണ് (2012, 2023, 2015, 2011, 2009) ആദ്യ 10 റാങ്കിംഗിൽ ഇടംനേടിയത്. യൊഹാൻ ക്രൈഫ്, മിഷേൽ പ്ലാറ്റിനി, മാർക്കോ വാൻ ബാസ്റ്റൻ, ഫ്രാൻസ് ബെക്കൻബോവർ, റൊണാൾഡോ നസാരിയോ തുടങ്ങിയ മറ്റ് എട്ട് ഇതിഹാസ താരങ്ങൾക്ക് ആദ്യ 10 സ്ഥാനങ്ങളിൽ ഇടംപിടിക്കാനായില്ല.

Related articles

See all
Popular News

രഞ്ജി ട്രോഫി: ബംഗാളിനോട് 287 റൺസിന്റെ കൂറ്റൻ തോൽവി; കേരളത്തിന് സീസണിലെ ആദ്യ തോല്‍വി

Popular News

വനിതാ പ്രീമിയർ ലീഗ് ലേലം: സോഫി മൊളിനക്സ് വിലകൂടിയ താരം; ചരിത്രമെഴുതി 15-കാരി ഉമ കാഷ്‌വി

Popular News

ട്രാക്കിൽ മിന്നൽ വേഗം: റെക്കോഡ് നേട്ടത്തോടെ അതുലും സ്വർണ്ണത്തോടെ ഋതുപർണയും കായികമേളയിലെ വേ...

Popular News

പരമ്പര തൂത്തുവാരി സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യൻ വനിതകൾ: മൂന്നാം ഏകദിനത്തിലും എട്ട് വി...

Save your stories

Sign in