Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഡിവൈഎഫ്‌ഐക്ക് ഹാപ്പി റീബര്‍ത്ത് ഡേ'; യുവജന സമരങ്ങളോട് മുഖംതിരിച്ചവര്‍ ഇപ്പോള്‍ ജനാധിപത്യ ക്ലാസെടുക്കുന്നു: രൂക്ഷ വിമര്‍ശനവുമായി ബിനു ചുള്ളിയിൽ

'ഡിവൈഎഫ്‌ഐക്ക് ഹാപ്പി റീബര്‍ത്ത് ഡേ'; യുവജന സമരങ്ങളോട് മുഖംതിരിച്ചവര്‍ ഇപ്പോള്‍ ജനാധിപത്യ ക്ലാസെടുക്കുന്നു: രൂക്ഷ വിമര്‍ശനവുമായി ബിനു ചുള്ളിയിൽ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലില്‍ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയില്‍ രംഗത്ത്. കഴിഞ്ഞ പത്ത് വര്‍ഷമായി നിഷ്‌ക്രിയമായിരുന്ന ഡിവൈഎഫ്‌ഐയ്ക്ക് 'ഹാപ്പി റീബര്‍ത്ത് ഡേ' നേരുന്നതായി ബിനു ചുള്ളിയില്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു.

അധികാരത്തിലിരുന്ന കാലത്ത് യുവജനങ്ങളുടെ പ്രശ്‌നങ്ങളോട് മുഖംതിരിഞ്ഞു നിന്നവരാണ് ഇപ്പോള്‍ സമരപന്തലില്‍ ജനാധിപത്യ ക്ലാസെടുക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഡിവൈഎഫ്‌ഐ അധ്യക്ഷ ചിന്ത ജെറോം സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണായിരുന്ന കാലത്ത് സെക്രട്ടേറിയറ്റ് നടയില്‍ ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരിത്തിന്നും മുട്ടിലിഴഞ്ഞും സമരം ചെയ്തപ്പോള്‍ അവരെ തിരിഞ്ഞുനോക്കാന്‍ പോലും തയ്യാറായില്ലെന്ന് ബിനു ചുള്ളിയില്‍ കുറ്റപ്പെടുത്തി. അന്ന് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കാന്‍ പോലും ശ്രമിക്കാത്തവര്‍ ഇപ്പോള്‍ നടത്തുന്നത് ഭാവാഭിനയം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ജോലി ലഭിക്കാതെ ജീവനൊടുക്കിയ അനുവിന്റെയും അഞ്ച് വര്‍ഷം ശമ്പളമില്ലാതെ ജോലി ചെയ്ത് ആത്മഹത്യ ചെയ്ത അലീന ടീച്ചറുടെയും വീടുകളില്‍ പോകാനോ അവരുടെ വിഷയങ്ങളില്‍ ഇടപെടാനോ ചിന്ത ജെറോമോ ജോണ്‍ ബ്രിട്ടാസ് എം.പിയോ ഡിവൈഎഫ്‌ഐ നേതാക്കളോ തയ്യാറായില്ലെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. പിഎസ്സി പരീക്ഷാ ക്രമക്കേടുകള്‍, പിന്‍വാതില്‍ നിയമനങ്ങള്‍, സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരം എന്നിവയിലൊന്നും പ്രതികരിക്കാതിരുന്ന ഡിവൈഎഫ്‌ഐയുടെ ഇപ്പോഴത്തെ പ്രതിഷേധം അധികാരം നഷ്ടപ്പെട്ടതിലുള്ള വേവലാതി മാത്രമാണെന്നും ബിനു ചുള്ളിയില്‍ ആരോപിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

DYFIക്ക് Happy Rebirth Day നേരുന്നു. കഴിഞ്ഞ 10 കൊല്ലം ജീവച്ഛവം പോലെ കിടന്ന DYFI, ഇപ്പോള്‍ സെക്രട്ടേറിയറ്റിന് മുന്നിലെ ഒരു സമരപന്തലില്‍ എത്തിയതില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് ഉണ്ടായ സന്തോഷം അറിയിക്കുന്നു. ''അച്ഛനില്ലാ നേരത്ത് അമ്മയ്ക്ക് ഉണ്ടായ പട്ടികളെ'' പോലുള്ള DYFIയുടെ സമര വാക്യങ്ങളില്‍ നിന്നും മാറി ജനാധിപത്യം, പൗരാവകാശം പോലുള്ള മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ തുടങ്ങിയതില്‍ സന്തോഷം. DYFIയുടെ ഇപ്പോഴത്തെ അധ്യക്ഷ ചിന്ത ജെറോം വര്‍ഷങ്ങളോളം കേരളത്തിന്റെ യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ആയിരുന്നു. അക്കാലത്ത് സെക്രട്ടറിയേറ്റ് നടക്കല്‍ കിടന്ന് മണ്ണ് വാരിത്തിന്നും, സെക്രട്ടേറിയറ്റിന് മുന്നിലെ ടാര്‍ ഇട്ട റോഡില്‍ മുട്ടില്‍ ഇഴഞ്ഞ് പ്രതിഷേധിച്ചവരേയും തിരിഞ്ഞ് നോക്കി പെടലിക്ക് ഒരു strain കൊടുക്കാന്‍ ചിന്ത ജെറോം തയ്യാറായില്ല. യുവജനങ്ങളുടെ ക്ഷേമം തിരക്കാന്‍ ഉള്ള ഈ ചെയര്‍പേഴ്‌സണ്‍ ബിസ്‌കറ്റും ചായയും കുടിച്ചിരിക്കാം എന്ന് ഓര്‍ത്തിട്ട് പോലും സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അന്നത്തെ മുഖ്യമന്ത്രിയെ ധരിപ്പിക്കാന്‍ സെക്രട്ടറിയേറ്റിലേക്ക് കാലെടുത്ത് വെച്ചിട്ടില്ല.
സംഘപരിവാര്‍ - CPIM പാലം പണിയില്‍ കേമനായ ജോണ്‍ ബ്രിട്ടാസിനും, സെല്‍ഫിയുടെ രാഷ്ട്രീയം, അമ്മയുടെ ജിമിക്കിക്കമ്മലിലെ രാഷ്ട്രീയം എന്നീ വിഷയങ്ങളില്‍ അഗ്രഗണ്യയായ ചിന്ത ജെറോമിനോ അധികാരത്തില്‍ ഇരുന്നപ്പോള്‍ യുവജനങ്ങളെ തിരിഞ്ഞ് നോക്കാന്‍ സമയംകിട്ടിയില്ല. ഇവരുടെ സ്വന്തം മന്ത്രി പിഎസ്സി റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികളുടെ മുഖത്ത് നോക്കി 'സര്‍ക്കാര്‍ ജോലി നോക്കിയിരിക്കാതെ പോയി വല്ല മീന്‍ വിറ്റ് ജീവിക്കെടാ' എന്ന് പറഞ്ഞപ്പോള്‍ അതിനെതിരെ ഒരു വാക്ക് പറയാന്‍ കഴിയാതെ ഉറക്കം നടിച്ചവരാണ് ഇന്നലെ സമരപന്തലില്‍ ജനാധിപത്യ ക്ലാസ് എടുക്കുന്നത് കണ്ടത്.
തിരുവനന്തപുരത്തെ സമരപന്തലിന് മുന്നില്‍ നിന്ന് തരംതാണ രാഷ്ട്രീയം കളിക്കുന്ന നിങ്ങളോട് തിരിച്ചും കുറച്ച് രാഷ്ട്രീയം തന്നെ പറയാം. ബ്രിട്ടാസിന്റെയും ചിന്തയുടെയും DYFIയുടെയും പിണറായി സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോള്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ലിസ്റ്റില്‍ ഉന്നത റാങ്ക് ഉണ്ടായിട്ടും ജോലി കിട്ടാത്ത ആത്മഹത്യ ചെയ്ത ഒരു പാവപ്പെട്ട ചെറുപ്പക്കാരനുണ്ട് അനു S. 5 കൊല്ലം ശമ്പളം ഇല്ലാതെ LPST ടീച്ചര്‍ ആയി ജോലി ചെയ്തിട്ട് അവസാന പ്രതീക്ഷയും നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത ഒരു അലീന ടീച്ചര്‍ ഉണ്ട്. അന്നൊന്നും അവരുടെ വീടിന് മുന്നില്‍ ചെന്ന് നിന്ന് ഇന്നലെ സെക്രട്ടേറിയറ്റിന് മുന്നില്‍ നിന്ന് നടത്തിയ ഭാവാഭിനയം എങ്കിലും നടത്താന്‍ ഒരു ചിന്തയെയും, ഒരു ബ്രിട്ടാസിനെയും, ഒരു റഹീമിനെയും, DYFIയെയും കണ്ടില്ലല്ലോ.
ഇന്ത്യയില്‍ മറ്റേത് സംസ്ഥാനത്തേക്കാളും മികച്ച രീതിയില്‍ സുതാര്യമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന PSC എന്ന സ്ഥാപനത്തിനെ വിശ്വസിച്ച് പഠിച്ച് റാങ്ക് ലിസ്റ്റില്‍ കയറി ഉദ്യോഗം നേടാനിരുന്ന ഉദ്യോഗാര്‍ത്ഥികളുടെ നെഞ്ചില്‍ ആദ്യം കഠാര കുത്തിയിറക്കിയത് യൂണിവേഴ്‌സിറ്റി കോളേജിലെ SFI പ്രവര്‍ത്തകരായ ശിവരഞ്ജിത്തും നസീമുമാണ്. യൂണിവേഴ്‌സിറ്റി കോളേജിലെ അഖിലിന്റെ നെഞ്ചില്‍ കത്തിക്കുത്തേറ്റ സംഭവം പുറത്തുവന്നില്ലായിരുന്നെങ്കില്‍, സ്മാര്‍ട്ട് വാച്ചും സ്മാര്‍ട്ട് ഫോണും ഉപയോഗിച്ച് PSC പരീക്ഷയിലെ ക്രമക്കേടുകളിലൂടെ പോലീസ് ടെസ്റ്റ് പാസായ ഈ രണ്ട് CPIM ഗുണ്ടകള്‍ സര്‍ക്കാര്‍ യൂണിഫോമുമണിഞ്ഞ് കേരളത്തിലെ ഏതെങ്കിലും പോലീസ് സ്റ്റേഷനില്‍ ഇരിക്കുന്ന കാഴ്ച മലയാളികള്‍ക്ക് കാണേണ്ടിവരുമായിരുന്നു. PSC ഉദ്യോഗാര്‍ത്ഥികള്‍ വെറും നോക്കിക്കുത്തികള്‍ ആയേനെ.
ആസൂത്രണ ബോര്‍ഡ് നിയമനത്തിലെ പരീക്ഷാ ക്രമക്കേട്, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നിയമനത്തിലെ ക്രമക്കേട്, പിന്‍വാതില്‍ നിയമനങ്ങള്‍ ഉള്‍പ്പെടെ PSC ചെയര്‍മാനും PSC ബോര്‍ഡും CPIMന് വേണ്ടി അലക്കിയ വിഴുപ്പ് എത്രയെന്നതില്‍ അന്വേഷണം നടക്കുന്നത് ഉള്ളൂ. പക്ഷേ ഇതൊന്നും ഒരു സമരം ചെയ്യാന്‍ തക്ക വിഷയമായി DYFIക്ക് ഇന്നുവരെ തോന്നിയില്ല. നിങ്ങളുടെ ഭരണമികവിലാണ് ഇന്ത്യയില്‍ തന്നെ ആദ്യമായി ഒരു PSC ചെയര്‍മാനും ബോര്‍ഡ് അംഗങ്ങളും പരീക്ഷ ക്രമക്കേടിന് ജയിലില്‍ കിടക്കാന്‍ പോകുന്ന സംസ്ഥാനമായി കേരളം മാറുന്നത്. UPSC ചെയര്‍മാന് ഇല്ലാത്ത ശമ്പളവും ആനുകൂല്യങ്ങളും ആണ് പിണറായി തന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ വേണ്ടി മാത്രം PSC ബോര്‍ഡില്‍ എടുത്ത അടിമക്കൂട്ടങ്ങള്‍ക്ക് കൊടുത്തത്. ഇന്ത്യയില്‍ PSC അംഗങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന ശമ്പളം കൊടുക്കുന്ന സംസ്ഥാനമായി കേരളം. DYFIക്കോ ചിന്തക്കോ ഇതൊന്നും പ്രശ്‌നമേ ആയിരുന്നില്ല, ഇന്നും അല്ല. അധികാരം നഷ്ടപ്പെട്ടത് മാത്രമാണ് നിങ്ങളുടെ പ്രശ്‌നം.
PSC ഉദ്യോഗാര്‍ത്ഥികള്‍ ആയിരുന്നു നിങ്ങളുടെ പ്രശ്‌നം എങ്കില്‍ CPO സമരത്തിലും, എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ നടത്തിയ സമര പന്തലിലും, അവരിലെ അധ്യാപകന്‍ 5 വര്‍ഷം ശമ്പളം കിട്ടാതെ ആത്മഹത്യ ചെയ്തപ്പോഴും എല്ലാം, പേരിനെങ്കിലും DYFI അതില്‍ ഒരു പ്രതിഷേധം നടത്തിയെനെ. പക്ഷേ അന്നൊക്കെ DYFI ക്ക് താല്പര്യം പിണറായി വിജയന്റെ നവ കേരള കോപ്രായ യാത്രക്ക് എതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസുകാരുടെ തല അടിച്ച് പൊട്ടിക്കാനായിരുന്നു. സമര പന്തലില്‍ പോലീസ് അതിക്രമം എന്ന് ബ്രിട്ടാസും ചിന്തയും DYFIയും പറയുമ്പോള്‍, കെ-റയില്‍ സമരത്തില്‍ പങ്കെടുത്ത സ്ത്രീയുടെ മാറില്‍ കിടന്ന കുട്ടിയെ പിടിച്ച് വലിച്ച് താഴേക്ക് എറിഞ്ഞു ആ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് പോലീസ് ജീപ്പിലേക്ക് എടുത്ത് എറിയുന്ന പിണറായി പോലീസിലെ ഏമാന്മാരുടെ മുഖങ്ങള്‍ ഞങ്ങള്‍ മറന്നിട്ടില്ല എന്ന് ഓര്‍മിപ്പിക്കുന്നു. നിങ്ങളുടെ ഈ കുത്തിത്തിരിപ്പ് രാഷ്ട്രീയം ഇനി കേരളത്തില്‍ വിലപ്പോവില്ല .

Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

അട്ടപ്പാടിയിലെ ശിശുമരണങ്ങളും വികസന പ്രശ്നങ്ങളും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്: മന്ത്രി...

Save your stories

Sign in