അയോധ്യ സംഭാവനക്കൊള്ള: കൊള്ള നടത്തിയത് ജീവനക്കാര്‍ മാത്രം; ട്രസ്റ്റ് അംഗങ്ങള്‍ക്ക് പറ്റിയത് മേല്‍നോട്ടത്തിലെ വീഴ്ച; എസ്‌ഐടി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ റാം മന്ദിര്‍ ട്രസ്റ്റ് അംഗങ്ങള്‍ക്ക് സംഭവിച്ചത് മേല്‍നോട്ടത്തിലെ ഗുരുതര വീഴ്ചയെന്ന് പ്രത്യേക അന്വേഷണ സംഘം. പണമെണ്ണാന്‍ ചുമതലയുണ്ടായിരുന്ന ജീവനക്കാരാണ് തട്ടിപ്പ് നടത്തിയതെന്നും, ജീവനക്കാരുടെ നിയമനത്തില്‍ ചില ട്രസ്റ്റ് അംഗങ്ങള്‍ അനാവശ്യമായി ഇടപെട്ടിരുന്നതായും എസ്‌ഐടി കണ്ടെത്തി.
ഭാവിയില്‍ കാണിക്കയും സംഭാവനകളും സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് എസ്‌ഐടി റിപ്പോര്‍ട്ടില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, കൊള്ളയില്‍ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഒരുപറ്റം ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുക.
സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ആര്‍ജെഡി എംപി സുധാകര്‍ സിങ്, നരേന്ദ്ര കുമാര്‍ ഗോസ്വാമി, അഭിഭാഷകരായ അജയ് കുമാര്‍ റായ്, ദിനേശ് കുമാര്‍ യാദവ് എന്നിവരാണ് പരമോന്നത കോടതിയെ സമീപിച്ചിട്ടുള്ളത്. കേസില്‍ എസ്‌ഐടി മുദ്രവച്ച കവറില്‍ നല്‍കിയ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടും തിങ്കളാഴ്ച കോടതി വിശദമായി പരിശോധിക്കും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.