Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സെവാഗ് സ്‌റ്റൈലില്‍ തകര്‍പ്പന്‍ ബാറ്റിങ്; അണ്ടര്‍-19 ഏഷ്യാകപ്പില്‍ യുഎഇക്കെതിരെ ഒരോവറില്‍ 21 റണ്‍സ് അടിച്ച് ആര്യവീര്‍ സെവാഗ്

സെവാഗ് സ്‌റ്റൈലില്‍ തകര്‍പ്പന്‍ ബാറ്റിങ്; അണ്ടര്‍-19 ഏഷ്യാകപ്പില്‍ യുഎഇക്കെതിരെ ഒരോവറില്‍ 21 റണ്‍സ് അടിച്ച് ആര്യവീര്‍ സെവാഗ്

അച്ഛന്റെ അതേ ബാറ്റിങ് ശൈലിയുമായി വീരേന്ദര്‍ സെവാഗിന്റെ മകന്‍ ആര്യവീര്‍ സെവാഗ് അണ്ടര്‍-19 ഏഷ്യാകപ്പില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഒമാന്‍ അല്‍ അമറാത്തില്‍ നടന്ന മത്സരത്തില്‍ യുഎഇക്കെതിരെയാണ് ആര്യവീര്‍ സെഞ്ചുറിയുമായി കളംനിറഞ്ഞത്. 168 പന്തുകള്‍ നേരിട്ട താരം 17 ഫോറുകളും 7 സിക്‌സറുകളും അടക്കം 160 റണ്‍സാണ് അടിച്ചുകൂട്ടിയത്.

ഇന്ത്യന്‍ ഇന്നിങ്സിന്റെ 37-ാം ഓവറില്‍ യുഎഇ താരം ഉദ്ദിഷ് സൂരിയെ കടന്നാക്രമിച്ച ആര്യവീറിന്റെ പ്രകടനം പിതാവ് വീരേന്ദര്‍ സെവാഗിന്റെ പഴയകാല വെടിക്കെട്ട് ബാറ്റിംഗിനെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. ആ ഒരോവറില്‍ മാത്രം 21 റണ്‍സാണ് താരം വാരിക്കൂട്ടിയത്. ഹൈ ഫുള്‍ടോസ് പന്ത് ബൗണ്ടറി പായിച്ചുകൊണ്ടാണ് ആര്യവീര്‍ ആവര്‍ണം തുടങ്ങിയത്.

തുടര്‍ന്ന് ലോങ് ഓണിന് മുകളിലൂടെ പന്ത് പറത്തി സിക്‌സര്‍ നേടിയ താരം, മൂന്നാം പന്തില്‍ എഡ്ജ് ചെയ്ത് വീണ്ടും ഫോര്‍ നേടി. നാലാം പന്ത് ഡോട്ട് ബോളായെങ്കിലും അഞ്ചാം പന്തില്‍ വീണ്ടും കൂറ്റന്‍ സിക്‌സറിലൂടെ ആരാധകരെ ആവേശത്തിലാക്കി. അവസാന പന്തില്‍ സിംഗിള്‍ എടുത്താണ് ആര്യവീര്‍ ആ തകര്‍പ്പന്‍ ഓവര്‍ പൂര്‍ത്തിയാക്കിയത്.

Related articles

See all
Popular News

വിമർശനങ്ങൾക്ക് പവർ ലുക്കിൽ മറുപടി; വോഗ് വേദിയിൽ തിളങ്ങി ആൻസി സോജൻ

Popular News

വെല്ലിങ്ടനില്‍ ചരിത്രനേട്ടവുമായി ഗില്ലും പന്തും; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 3,000 റണ്...

Popular News

സെഞ്ച്വറിക്ക് രണ്ട് റണ്‍സ് അകലെ ഗില്‍ വീണു; വെല്ലിംഗ്ടണില്‍ ഇന്ത്യയ്ക്ക് 118 റണ്‍സിന്റെ ലീ...

Popular News

ആശങ്കകൾ ഒഴിവാക്കി കളി ആസ്വദിക്കൂ; ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന് മുൻപ് ഗുകേഷിന് വിശ്വനാഥൻ ആനന...

Save your stories

Sign in